മസ്‌കത്ത്: മസ്‌കത്തിൽ ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ അവസാനിച്ചു. അന്തരീക്ഷം 'പോസിറ്റീവ്' ആണെന്ന് ഉദ്യോഗസ്ഥർ.
ചർച്ച അടുത്ത ആഴ്ചയും തുടരാൻ ഇരുപക്ഷവും സമ്മതിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രണ്ടര മണിക്കൂറിലധികം നീണ്ട പരോക്ഷ ചർച്ചകൾക്ക് ശേഷം, വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും യുഎസ് മിഡിൽ ഈസി പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ചർച്ചാ വേദി വിടുമ്പോൾ ഒമാനി വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഏതാനും മിനിറ്റ് സംസാരിച്ചുവെന്നും ഇറാൻ മന്ത്രാലയം പറഞ്ഞു.
ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചും ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇറാനിലെയും യുഎസിലെയും ഉന്നത ഉദ്യോഗസ്ഥർ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അല് ബുസൈദി വഴി അതത് ഭരണകൂടങ്ങളുടെ വീക്ഷണങ്ങൾ കൈമാറി