പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധകലാപം ശക്തം.അതിക്രമത്തിൽ 12 പേർ കൊല്ലപ്പെട്ടു

അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ജമ്മു കശ്നീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വലിയ പ്രതിഷേധം തുടങ്ങിയത്.

New Update
photos(441)

മുസഫറാബാദ്:പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധകലാപം കൂടുതൽ ശക്തമാകുന്നു. പ്രധാന സ്ഥലങ്ങളിൽ എല്ലാം പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങുകയാണ്. 

Advertisment

വിവിധ ഇടങ്ങളിൽ നിന്ന് മുസഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവച്ചു. ഇതുവരെ നടന്ന പൊലീസ് അതിക്രമത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. 

അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ജമ്മു കശ്നീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വലിയ പ്രതിഷേധം തുടങ്ങിയത്.

Advertisment