ഗാസയിലേക്ക് പോയ സഹായ കപ്പല്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞു. മുന്‍ പാകിസ്ഥാന്‍ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തു

'ഒരു  നിരീക്ഷക കപ്പലിന് മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂ. ഞങ്ങളുടെ രണ്ടാമത്തെ പ്രതിനിധി സയ്യിദ് ഉസൈര്‍ നിസാമി നിരീക്ഷക ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു.

New Update
Untitled

ജറുസലേം: ഗാസയിലേക്ക് പോകുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘത്തെ നയിച്ച മുന്‍ പാകിസ്ഥാന്‍ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാനെ കപ്പല്‍ തടഞ്ഞ് ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു.

Advertisment

'പാകിസ്ഥാന്‍ ഡെലിഗേഷന്‍ ലീഡ് മുന്‍ സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ഖാനെ ഇസ്രായേല്‍ അധിനിവേശ സേന അറസ്റ്റ് ചെയ്തു' എന്ന് പാക് പലസ്തീന്‍ ഫോറം എക്സിലെ ഒരു പോസ്റ്റില്‍ സ്ഥിരീകരിച്ചു.


'ഒരു  നിരീക്ഷക കപ്പലിന് മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂ. ഞങ്ങളുടെ രണ്ടാമത്തെ പ്രതിനിധി സയ്യിദ് ഉസൈര്‍ നിസാമി നിരീക്ഷക ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു. അഭിഭാഷക സംഘം പറഞ്ഞു.

ഗാസയിലേക്കുള്ള യാത്രാമധ്യേ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ ഇസ്രായേല്‍ സൈന്യം തടഞ്ഞുനിര്‍ത്തി, സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

500 ഓളം ആളുകളും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്ന 50 ഓളം ചെറുകപ്പലുകള്‍ ചേര്‍ന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല, ഉപരോധിക്കപ്പെട്ട ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചിരുന്നു.


ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ ഉപരോധം തകര്‍ക്കാനും ഇസ്രായേലിന്റെ സൈനിക ആക്രമണം മൂലം പട്ടിണി കിടക്കുന്ന പ്രദേശത്തേക്ക് അടിയന്തര മാനുഷിക സഹായം അയയ്ക്കാനും ലക്ഷ്യമിട്ടാണ് ഫ്‌ലോട്ടില്ല കഴിഞ്ഞ മാസം സ്പെയിന്‍ വിട്ടിരുന്നത്.


എന്നാല്‍ നിരവധി കപ്പലുകള്‍ തടഞ്ഞുനിര്‍ത്തി, അതിലെ യാത്രക്കാരെ ഒരു ഇസ്രായേലി തുറമുഖത്തേക്ക് മാറ്റുകയാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 

യാത്രക്കാരെ ഒരു ഇസ്രായേലി തുറമുഖത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഗ്രേറ്റയും സുഹൃത്തുക്കളും സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്,'' മന്ത്രാലയം എക്സില്‍ പറഞ്ഞു.

Advertisment