'ഞങ്ങള്‍ എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നു, പക്ഷേ ഇത്തവണ തീക്കളിയായി. ഒരു വലിയ ഗ്രൂപ്പോ ഒരു രാജ്യം തന്നെയോ ഇതിന് പിന്നിലുണ്ട്. എക്‌സിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മസ്‌ക്

ട്രാക്കിംഗ് വെബ്സൈറ്റായ Downdetector.com പ്രകാരം, തിങ്കളാഴ്ച രാവിലെ 6 മണിക്കും 10 മണിക്കും നിരവധി പരാതികള്‍ ലഭിച്ചു.

New Update
musk

ഡല്‍ഹി: ലോകമെമ്പാടും 'എക്സ്' സേവനങ്ങള്‍ തടസ്സപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം തങ്ങള്‍ക്കെതിരെ വന്‍ സൈബര്‍ ആക്രമണം നടന്നതായി ആരോപിച്ച് എലോണ്‍ മസ്‌ക്. 

Advertisment

ഞങ്ങള്‍ എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നു, പക്ഷേ ഇത്തവണ ആക്രമണം കടുത്തു പോയെന്ന് മസ്‌ക് ഒരു പോസ്റ്റില്‍ പറഞ്ഞു. 'ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്' എന്നും മസ്‌ക് പറഞ്ഞു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി


ട്രാക്കിംഗ് വെബ്സൈറ്റായ Downdetector.com പ്രകാരം, തിങ്കളാഴ്ച രാവിലെ 6 മണിക്കും 10 മണിക്കും നിരവധി പരാതികള്‍ ലഭിച്ചു. കൂടാതെ 40,000-ത്തിലധികം ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടനിലും സമാനമായ ഒരു പ്രശ്‌നം കണ്ടു, അവിടെ 10,800-ലധികം ഉപയോക്താക്കള്‍ തടസ്സത്തെക്കുറിച്ച് പരാതിപ്പെട്ടു. തടസ്സത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.