ഇലോണ്‍ മസ്‌കിന് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം ദിമിത്രി നോവിക്കോവ്

'മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയവും ആവശ്യമില്ല.

New Update
Musk

മോസ്‌കോ:  ഇലോണ്‍ മസ്‌കിന് റഷ്യയില്‍ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യന്‍ പാര്‍ലമെന്റ് അംഗം ദിമിത്രി നോവിക്കോവ്.

Advertisment

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നതിനിടെയാണിത്. സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ദി റഷ്യന്‍ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനാണ് ദിമിത്രി നോവിക്കോവ്.  


മസ്‌കിന് അഭയം നല്‍കാന്‍ റഷ്യ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടിയായിയാണ് നോവിക്കോവ് ഈ പ്രസ്താവന നടത്തിയത്. 

'മസ്‌കിന് തികച്ചും വ്യത്യസ്തമായ ഒരു തന്ത്രമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയവും ആവശ്യമില്ല.


അദ്ദേഹത്തിന് രാഷ്ട്രീയ അഭയം ആവശ്യമെങ്കില്‍, തീര്‍ച്ചയായും റഷ്യയ്ക്ക് അത് നല്‍കാന്‍ കഴിയുമെന്നു'മുള്ള എഡ്വേര്‍ഡ് സ്‌നോഡന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു നോവിക്കോവിന്റെ പ്രതികരണം.


യുഎസ് രാഷ്ട്രീയത്തില്‍ പ്രക്ഷുബ്ധത നിലനില്‍ക്കുന്ന സമയത്താണ് ഈ പരാമര്‍ശം. ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ മസ്‌കിനെ 'നിയമവിരുദ്ധ കുടിയേറ്റക്കാരന്‍' എന്ന് വിളിക്കുകയും അദ്ദേഹത്തെ നാടുകടത്തുകയും സ്പേസ് എക്സ് പിടിച്ചെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.