കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളിൽ ഞാൻ ഖേദിക്കുന്നു. അവ അതിരുകടന്നു. ഖേദം രേഖപ്പെടുത്തി ഇലോൺ മസ്‌ക്

റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കെതിരെ പ്രാഥമിക മത്സരാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മസ്‌ക് മുന്നോട്ടുപോയാല്‍ 'വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ട്രംപ്

New Update
musk

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള തന്റെ ചില പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്.

Advertisment

'കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു. അവ അതിരുകടന്നുവെന്ന് മസ്‌ക് എക്സില്‍ പോസ്റ്റ് ചെയ്തു.


കഴിഞ്ഞയാഴ്ച മസ്‌കും ട്രംപും പരസ്യമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ നികുതി ബില്ലിനെ 'വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്ന് മസ്‌ക് മുദ്രകുത്തുകയും അതിനെ പിന്തുണച്ച റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രതികാരം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


അതേസമയം, എന്‍ബിസി ന്യൂസിനോട് സംസാരിക്കവെ, റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കെതിരെ പ്രാഥമിക മത്സരാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മസ്‌ക് മുന്നോട്ടുപോയാല്‍ 'വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.