'...എങ്കിൽ അടുത്ത ദിവസം തന്നെ ഞാൻ പുതിയൊരു പാർട്ടി രൂപീകരിക്കും', ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ എലോൺ മസ്‌ക്; ട്രംപിന് മുന്നറിയിപ്പ്

ശനിയാഴ്ച സെനറ്റില്‍ ബില്‍ ചര്‍ച്ചയിലായപ്പോള്‍ തന്നെ എക്സ് പ്ലാറ്റ്ഫോമില്‍ മസ്‌ക് തന്റെ അതൃപ്തി തുറന്നുപറഞ്ഞു.

New Update
Untitledcloud

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നികുതി ഇളവുകളെയും ചെലവു വര്‍ദ്ധിപ്പിക്കുന്ന ബില്ലുകളെയും കര്‍ശനമായി വിമര്‍ശിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായിയും ടെസ്ലയും സ്പേസ് എക്‌സും ഉടമയുമായ എലോണ്‍ മസ്‌ക് വീണ്ടും രംഗതക്ത്.

Advertisment

ഈ ബില്ലിനെ പിന്തുണക്കുന്ന എംപിമാര്‍ അടുത്ത വര്‍ഷം നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മസ്‌ക് മുന്നറിയിപ്പ് നല്‍കി. ബില്‍ 'ഭ്രാന്തും വിനാശകരവും' ആണെന്നും ഇത് രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.


ശനിയാഴ്ച സെനറ്റില്‍ ബില്‍ ചര്‍ച്ചയിലായപ്പോള്‍ തന്നെ എക്സ് പ്ലാറ്റ്ഫോമില്‍ മസ്‌ക് തന്റെ അതൃപ്തി തുറന്നുപറഞ്ഞു.

സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും ഈ ബില്ലിന് പിന്തുണ നല്‍കുന്ന നിയമനിര്‍മ്മാതാക്കള്‍ക്ക് ലജ്ജിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച, വിമര്‍ശനം കൂടുതല്‍ കടുപ്പിച്ച്, 'ഇത്തരം എംപിമാര്‍ അടുത്ത പ്രൈമറിയില്‍ പരാജയപ്പെടും; അതിന് വേണ്ടി ഞാന്‍ അവസാന ശ്വാസം വരെ പോരാടും,' എന്ന് മസ്‌ക് വ്യക്തമാക്കി.

ബില്‍ വളരെ ചെലവേറിയതാണെന്ന് വിമര്‍ശിച്ച മസ്‌ക് അതിനെ 'പോര്‍ക്കി പിഗ് പാര്‍ട്ടി' ബില്‍ എന്ന് വിശേഷിപ്പിച്ചു.


പാഴ് ചെലവുകള്‍ക്ക് ഈ പദം ഉപയോഗിച്ചു. പൊതുജനങ്ങളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും മസ്‌ക് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.


ട്രംപിന്റെ ഭരണകാലത്ത്, മസ്‌ക് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനായി ഏകദേശം 300 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. കൂടാതെ, ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (DOGE) എന്ന പുതിയ വകുപ്പിന്റെ തലവനായി സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള ചുമതലയും ഏറ്റെടുത്തിരുന്നു. 

മസ്‌കിന്റെ വിമര്‍ശനം യുഎസ് കോണ്‍ഗ്രസില്‍ എത്രത്തോളം സ്വാധീനം ചെലുത്തും, ബില്‍ പാസാകുന്നതില്‍ എത്രത്തോളം തടസ്സം സൃഷ്ടിക്കും എന്നത് ഇപ്പോഴും വ്യക്തമല്ല.

എന്നാല്‍, മസ്‌കും ട്രംപും തമ്മിലുള്ള ഈ തര്‍ക്കം 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തലവേദനയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Advertisment