Advertisment

ഇസ്രയേൽ നസ്രള്ളയെ വധിച്ചതിനെതിരെ മുസ്ലിം ലോകത്തു പ്രതിഷേധം

New Update
hbjnhik

ലെബനനിൽ ആക്രമണം നടത്തി ഇസ്രയേൽ ഹിസ്‌ബൊള്ള നേതാവ് ഹസൻ നസ്രള്ളയെ വധിച്ചതിനെതിരെ മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും സംഘടനകളും പ്രതികരിച്ചു.നിരപരാധികളുടെ ജീവനു പുല്ലു വിലയും കൽപിക്കാത്ത ഇസ്രയേലിന്റെ ആക്രമണത്തെ ഇറാൻ വൈസ് പ്രസിഡന്റ് ജവാദ് ഷരീഫ് വിമർശിച്ചു. ആക്രമണവും അധിനിവേശവും തുടരുന്ന കാലത്തോളം പ്രതിരോധം തുടരും.  

Advertisment

നസ്രള്ളയുടെ 'രക്തസാക്ഷിത്വം' മാനിച്ചു രാജ്യത്തു അഞ്ചു ദിവസം ദുഃഖം ആചരിക്കാൻ ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമെയിനി ആഹ്വാനം ചെയ്തു.ലെബനനും പശ്ചിമേഷ്യക്കും മുസ്ലിം ലോകത്തിനും നസ്രള്ളയുടെ മരണം വലിയൊരു നഷ്ടമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യദ് അബ്ബാസ് അറാഗ്ച്ചി ലെബനീസ് പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞു.ഇസ്രയേലിന്റെ ബെയ്‌റൂട്ട് ആക്രമണത്തിൽ നിരവധി ലെബനീസ് സിവിലിയന്മാരും കൊല്ലപ്പെട്ടെന്ന് തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് ഉർദോഗൻ പറഞ്ഞു. അതിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. മൃഗീയവും മനുഷ്യത്വ രഹിതവുമായ ആക്രമണം ആയിരുന്നു അത്.

ആഗോള സമാധാനവും ഭദ്രതയും സുരക്ഷയും ഉറപ്പാക്കാൻ വേഗത്തിൽ പ്രവർത്തിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് നിർദേശിച്ചു.ഇസ്രയേലിന്റെ 'ക്രിമിനൽ ആക്രമണത്തെ' സിറിയ ശക്തമായി അപലപിച്ചു. "അവരുടെ ചതിവിന്റെയും ഭീരുത്വത്തിന്റെയും ഭീകരതയുടെയും മറ്റൊരു തെളിവാണിത്.  രാജ്യാന്തര നിയമങ്ങളോടുള്ള ഇസ്രേലിന്റെ പുച്ഛം വ്യക്തമാണെന്ന് സിറിയൻ വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.ബെയ്‌റൂട്ടിലെ ദഹിയേയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ഹമാസ് അപലപിച്ചു. "അതു ഭീരുത്വമാണ്, കൂട്ടക്കൊലയാണ്, നീചമായ കുറ്റകൃത്യമാണ്.

ഇസ്രയേലിന്റെ ചോരക്കൊതിയും മൃഗീയതയും ഒരിക്കൽ കൂടി തെളിഞ്ഞു." ഇസ്രയേലിനു തുടർന്നും സഹായം നൽകുന്നതിനു ഹമാസ് യുഎസിനെ വിമർശിച്ചു.  നസ്രള്ളയെ വധിച്ചത് ഇസ്രയേലിന്റെ പുതിയൊരു പാപമാണെന്നു ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ  സുഡാനി പറഞ്ഞു. ഇസ്രയേൽ എല്ലാ ചുവപ്പു വരകളും ലംഘിച്ചിരിക്കയാണ്. മേഖലയിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി സംഘർഷം വ്യാപിപ്പിക്കാനാണ് ഇസ്രയേലിന്റെ ശ്രമം.

നസ്രള്ളയുടെ രക്തത സാക്ഷിത്വം ആദരിച്ചു ഇറാഖിൽ മൂന്നു ദിവസം ദുഃഖം ആചരിക്കാൻ അദ്ദേഹം ഉത്തരവിട്ടു.

ലെബനീസ് ജനതയ്ക്കു ഐക്യ ദാർഢ്യം പ്രഖ്യാപിച്ച ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി, ആ രാജ്യത്തിൻറെ പരമാധികാരത്തെയും സുരക്ഷയെയും ഭദ്രതയേയും സമാധാനത്തെയും മാനിക്കുന്നു എന്നു വ്യക്തമാക്കി.

ലെബനന് എതിരെ നടത്തിയ ആക്രമണത്തെ ടുണീഷ്യയും അപലപിച്ചു. ലെബനീസ് ജനതയ്ക്കു എതിരായ ആക്രമണങ്ങൾ നിർത്താൻ ശക്തമായ നടപടി എടുക്കണമെന്നു അവർ യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു.

നസ്രള്ളയുടെ മരണം കനത്ത നഷ്ടമാണെന്നു യെമെനിലെ ഹൂത്തി പോരാളി സംഘം പറഞ്ഞു. ഇസ്രയേലിന്റെ വേരറുക്കുന്നതു  വരെ ഇതിന്റെ ശാപം അവരെ പിന്തുടരും.യെമെൻറെ പല ഭാഗങ്ങളും നിയന്ത്രിക്കുന്ന ഹൂത്തികൾ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ലെബനന്റെ കൂടെ നിൽക്കുമെന്നു ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസി പറഞ്ഞു. ലെബനീസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച അദ്ദേഹം, ലെബനനിലും ഗാസയിലും വെടിനിർത്തൽ ഉടൻ നടപ്പാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.

Advertisment