/sathyam/media/media_files/2026/01/12/untitled-2026-01-12-13-42-01.jpg)
മ്യാന്‍മാര്‍: അഞ്ച് വര്‍ഷം മുമ്പ് സൈന്യം ഭരണം പിടിച്ചെടുത്തതിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മ്യാന്‍മറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
സൈനിക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വോട്ടെടുപ്പുകള്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും 2021 ഫെബ്രുവരിയില്‍ ഓങ് സാന്‍ സൂകിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം സൈന്യം തങ്ങളുടെ ഭരണം നിയമവിധേയമാക്കാനുള്ള ശ്രമമാണിതെന്നും വിമര്‍ശകര്‍ പറയുന്നു.
മ്യാന്‍മറില്‍ നടക്കുന്നത് കപട തിരഞ്ഞെടുപ്പാണെന്നും ബലപ്രയോഗവും അക്രമവുമാണ് വോട്ടിംഗില്‍ നടക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
'ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാര്‍ ജയിലില്‍ കിടക്കുമ്പോള്‍, വിശ്വസനീയമായ പ്രതിപക്ഷ പാര്‍ട്ടികള്‍ പിരിച്ചുവിടപ്പെടുമ്പോള്‍, മാധ്യമപ്രവര്‍ത്തകരെ വായ്മൂടിക്കെട്ടുമ്പോള്‍, അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല,' യുഎന്‍ മനുഷ്യാവകാശ ഓഫീസുമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക റിപ്പോര്‍ട്ടറായ ടോം ആന്‍ഡ്രൂസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us