ശത്രുവിന്റെ ശത്രു മിത്രം.... തുർക്കിക്ക് നരേന്ദ്രമോദിയുടെ മറുപടി; പ്രധാന മന്ത്രിക്ക് സൈപ്രസിൽ ആദരവ്

New Update
modi saprass

തുർക്കി: നമുക്കറിയാം തുർക്കിയിൽ ഭൂകമ്പമുണ്ടായപ്പോൾ " ഓപ്പറേഷൻ ദോസ്ത് " എന്ന പേരിൽ ഇന്ത്യ അവിടേക്ക് മെഡിക്കൽ സംഘത്തെ യും മരുന്നുകളും ടെന്റുകളും ഒക്കെ അയച്ചു സഹായിച്ചിരുന്നു. ഒപ്പം കേരളവും 10 കോടി രൂപ അവർക്ക് സഹായധനമായി നൽ കുകയും ചെയ്തിരുന്നു..

Advertisment

എന്നാൽ പഹൽഗാമിൽ പാക്ക് ഭീകരർ നടത്തിയ ലോകം നടുക്കിയ കൊലപാതകകൊലപാതകങ്ങളെ ത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുടലെടുത്ത സംഘർഷത്തിൽ തുർക്കി, പാക്കിസ്ഥാനൊപ്പം നിലകൊള്ളുകയും അവരുടെ ഡ്രോണുകളും ആയുധങ്ങളും പാക്കിസ്ഥാന് നൽകിയത് കൂടാതെ യുദ്ധ വിമാന ങ്ങളും അവർ പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നു.

സ്വാഭാവികമായും ഈ വിഷയത്തിൽ തുർക്കി നിക്ഷ്പക്ഷമായ നിലപാട് കൈക്കൊള്ളുമെന്ന ഇന്ത്യയുടെ പ്രതീക്ഷയ്‌ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു അവരുടെ ഈ നിലപാട്. ഇന്ത്യ - പാക്ക് സംഘർഷത്തിനു ശേഷം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുർക്കി സന്ദർശിക്കുകയും അവർ നൽകിയ പിന്തുണയ്ക്കും ആയുധസഹായത്തിനും നന്ദി അറി യിക്കുകയും ചെയ്തു.

modi saprass12

ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ മാസം 15 -16 തീയതി കളിൽ നടക്കുന്ന സൈപ്രസ് സന്ദർശനം തുർക്കിയുടെ നന്ദികേടി നുള്ള മറുപടിയെന്ന തരത്തിലാണ് ചില കേന്ദ്രങ്ങൾ ചൂണ്ടിക്കാ ണിക്കുന്നത്.

സൈപ്രസ് പ്രസിഡണ്ട് Nikos Christodoulides ന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി സൈപ്രസ്സിലെത്തിയിരി ക്കുന്നത്. സൈപ്രസ്സ്, യൂറോ പ്യൻ യൂണിയനിലെ അംഗരാജ്യമാണ്. 2026 ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയൻ അദ്ധ്യക്ഷസ്ഥാനം സൈപ്രസ് ഏറ്റെടു ക്കുകയാണ്. തുർക്കി ഏറെക്കാലമായി യൂറോപ്യൻ യൂ ണിയനിൽ അംഗത്വത്തിനുള്ള അപേക്ഷയുമായി അവരുടെ വാതിൽപ്പടി യിൽ കാവലാണ്. സൈപ്രസ്സിന്റെ അതിശകതമായ എതിർപ്പുമൂല മാണ് അവർക്ക് അംഗത്വം നൽകാത്തത്. ഒരംഗരാജ്യം എതിർ ത്താൽ പുതിയ ഒരു രാജ്യത്തിന് അംഗത്വം നൽകാൻ കഴിയില്ല.

സൈപ്രസ് എക്കാലവും ഇന്ത്യക്ക് പൂർണ്ണ പിന്തുണ നൽകിവരുന്ന രാജ്യമാണ്. ഇത് ഒരു ദ്വീപു രാഷ്ട്രമാണ്. ഇന്ത്യക്ക് ഐക്യരാ ഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിന് ആദ്യം പിന്തുണ നൽകിയ രാജ്യ ങ്ങളിലൊന്നാണ് സൈപ്രസ്. 12000 ഇന്ത്യക്കാർ അവിടെ  ഐ ടി , ഷിപ്പിംഗ് ഉൾപ്പടെയുള്ള മേഖല കളിൽ ജോലിചെയ്യുന്നുണ്ട്. UAE പോലെ ഇന്ത്യക്കാരോട് വലിയ മതിപ്പും ആദരവും പുലർത്തുന്നവരാണ് സൈപ്ര സ്സിലെ നാട്ടു കാർ.

modi saprass13

മോഡിയുടെ യാത്രയിൽ സൈപ്രസ്സിലെ ബിസ്സിനസ്സ് സമൂഹത്തെ സംബോധന ചെയ്യുന്നതുകൂടാതെ ഇന്ത്യ യിൽ നിക്ഷേപത്തിനായി അവരെ ക്ഷണിക്കുന്നതും ഇന്ത്യയുടെ യൂറോപ്യൻ യുണിയനുമാ യുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും സൈപ്രസ് ഇന്ത്യ സഹ കരണത്തിനും പ്രത്യേകം ഊന്നൽ നൽകുന്നുണ്ട്.

സൈപ്രസ് സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി കാനഡയിൽ G 7 ഉച്ചകോടിയിൽ പങ്കെടുത്തുകഴിഞ്ഞ് ക്രൊ യേഷ്യയും സന്ദര്ശി ക്കുന്നതാണ്.ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്.

എന്താണ് സൈപ്രസും തുർക്കിയും തമ്മിൽ ഉള്ള വിവാദം ...?


സൈപ്രസ്സിൽ തുർക്കിവിഭാഗവും ഗ്രീക്ക് വിഭാഗവുമാണ് അധി വസിക്കുന്നത്.ജനസംഖ്യയുടെ 78% ഗ്രീക്ക് വംശജരായ ക്രിസ്ത്യൻ വിഭാഗക്കാരാണ്. തുർക്കി വംശജർ ജനസംഖ്യയുടെ 18 % വരുന്ന ഇസ്‌ലാം മത സ്ഥ രുമാണ്. ഹിന്ദുക്കളും, യഹൂദരും അവിടെ ചെറു വിഭാഗങ്ങളാണ്. 2 % മതമില്ലാത്തവരുമുണ്ട്.

തുർക്കി, ഗ്രീക്ക് വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയത പലഘട്ടങ്ങ ളിലും അക്രമങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. 1974 ൽ തുർക്കി, സൈപ്ര സിനെ ആക്രമിക്കുകയും ബാരോഷ നഗരം അവർ പിച്ചെടുക്കു കയും ചെയ്തിരുന്നു. ഇതിനു ശേഷം സൈപ്രസ് രണ്ടു ഭാഗമായി മാറപ്പെട്ടു. തുർക്കി വംശജർ ദ്വീപിലെ ഒരു പ്രത്യേക ഭാഗത്തെ ഒരു സ്വത ന്ത്ര രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും തുർക്കിയല്ലാതെ മറ്റൊരു രാജ്യവും ഇന്നുവരെ അവരെ അംഗീകരിച്ചി ട്ടില്ല. തുർ ക്കിയുടെ 35000 സൈനികരാണ് അവിടെ സൈപ്രസിൽ നിലകൊള്ളുന്നത്.

അതേ സ്ഥാനത്ത് സൈപ്രസ്സിലെ ഗ്രീക്ക് വിഭാഗത്തെ ഐക്യ രാഷ്ട്രസഭയും അമേരിക്ക ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. അവർ യൂറോപ്യൻ യൂണിയനിലും അംഗ മാണ്.നാറ്റോ സഖ്യകക്ഷി യായിട്ടും തുർക്കിക്ക് ഇക്കാര്യത്തിൽ ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല.

2021 ൽ സൈപ്രസ് പ്രശ്‍നം പരിഹരിക്കുന്നതിനായി,ഗ്രീക്ക് - തുർക്കി വംശജരുടേതായ രണ്ടു രാജ്യ ങ്ങൾ എന്ന ഫോർമുല തുർക്കി പ്രസിഡണ്ട് എർദോഗൻ മുന്നോട്ടുവച്ചെങ്കിലും സൈപ്രസ്സിനൊപ്പം ഇസ്രായേൽ ഇതിനെ എതിർത്തതോടെ തുർ ക്കി ആ വിഷയത്തിൽ ഒറ്റപ്പെട്ടു.

തുർക്കി സൈപ്രസ്സിൽ നിന്നും തങ്ങളുടെ സൈനികരെ തിരി ച്ചുവിളിക്കണമെന്ന സൈപ്രസ്സിന്റെ ആവശ്യ ത്തിന് ക്രൊ യേഷ്യയും ഇസ്രയേലും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സൈ പ്രസ്സിനെ പലഘട്ടത്തിലും അനുകൂലിക്കുകയും ചെയ്തതോടെ തുർക്കി ആ മേഖലയിൽ ഒറ്റപെടുകയായിരുന്നു.

കൂടാതെ മുസ്ലീങ്ങളായിട്ടും സ്വന്തം രാജ്യത്തെ കുർദ് ജനതയെ നിഷ്ടൂരം വ്യോമ ബോംബാക്രമണത്തിൽ കൊലപ്പെടുത്തുകയും അവരുടെ സ്വാതന്ത്ര്യവും അധികാരവും ഹനിക്കുകയും ചെയ്യുന്ന തുർക്കി ഭരണ കൂടത്തിന്റെ നടപടികളെ  European Court of Human Rights ഉൾപ്പടെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഒന്നാകെ അപലപിച്ചിട്ടുണ്ട്.

modi saprass1hugiu

തുർക്കിയുടെ ജനസംഖ്യയിൽ 18 % മുതൽ 23 % വരെ കുർദ് മുസ്‌ലിം വിഭാഗങ്ങളാണ്. എന്നാൽ അവർക്ക് രാഷ്ട്രീയപാർട്ടി ഉണ്ടാക്കാനോ , പ്രവർത്തിക്കാനോ അവരുടെ ഭാഷ സ്‌കൂളുകളിൽ പഠിപ്പിക്കാനോ അവ കാശമില്ല.ഇതുവരെ 40000 മുതൽ 70000 വരെ കുർദുകളെ തുർക്കി സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. 18000 ത്തിലധികം കുർദുകളെ നാടുകടത്തിയിട്ടുമുണ്ട്.

കുർദുകൾ രൂപീകരിച്ച മൂന്നു രാഷ്ട്രീയ പാർട്ടികളും കുർദിഷ് എന്ന പേരുള്ളതിനാൽ നിരോധിക്കപ്പെട്ടു. സ്വന്തം ജന്മനാട്ടിൽ അവകാശങ്ങൾക്കുവേണ്ടി ഇന്നും നിശബ്ദം പോരാടുന്ന ഒരു ജനതയുടെ നാവരിയുന്ന പ്രവർത്തികളാണ് തുർക്കി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.

Advertisment