/sathyam/media/media_files/2025/10/07/modi-putin-2025-10-07-21-36-40.jpg)
ന്യൂഡൽഹി: ∙ ജന്മദിനാംശ അറിയിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
73-ാം ജന്മദിനം ആഘാഷിക്കുന്ന വേളയിലാണ് പുടിന് മോദിയുടെ ഫോൺ കോൾ എത്തിയത്. യുക്രെയ്നിലെ സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ പുടിൻ മോദിയെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിനു സമാധാനപരമായ പരിഹാരം വേണമെന്ന് മോദി പുടിനോട് പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെപ്പറ്റിയും ഇരു നേതാക്കളും സംസാരിച്ചു.
ഈ വർഷം അവസാനം നടക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി പുടിനെ ക്ഷണിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച, പുടിൻ ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശനം സ്ഥിരീകരിച്ചിരുന്നു. 2021 ൽ ആണ് പുടിൻ അവസാനമായി ഇന്ത്യയിലെത്തിയത്.