നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി അറസ്റ്റിൽ. നടപടി അഭിഭാഷകന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെ

New Update
narges mohammadi arrest

ടെഹ്റാൻ: 2023ലെ സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാസേന അറസ്റ്റ് ചെയ്തു. മരിച്ച അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അനുയായികൾ പറഞ്ഞു.

Advertisment

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2024 ഡിസംബറിൽ താൽക്കാലികമായി മോചിതയായിരുന്ന മുഹമ്മദി, സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന് പേരുകേട്ട മനുഷ്യാവകാശ പ്രവർത്തകയാണ്. 

ചികിത്സയിലായിരുന്ന അവർ വീണ്ടും അറസ്റ്റിലായത് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകർ കടുത്ത വിമർശനത്തിന് വിധേയമാക്കി.

Advertisment