Advertisment

വീട് തകര്‍ത്ത് അജ്ഞാത വസ്തു; ആശങ്കയുടെ നിമിഷങ്ങള്‍ ! അന്ന് സംഭവിച്ചതെന്ത് ? ഒടുവില്‍ വെളിപ്പെടുത്തി നാസ

1.6 പൗണ്ട് മാത്രം ഭാരവും ഏകദേശം 4 ഇഞ്ച് ഉയരവുമുള്ള ഈ വസ്തു വീടിൻ്റെ മേൽക്കൂരയ്ക്കും തറയ്ക്കും ചില കേടുപാടുകൾ വരുത്തിയിരുന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

New Update
space junk

ഫ്ലോറിഡ: കഴിഞ്ഞ മാസം ഫ്ലോറിഡയിലെ നേപ്പിൾസിൽ ഒരു വിചിത്ര സംഭവം അരങ്ങേറി. ഒരു സിലിണ്ടർ ആകൃതിയിലുള്ള വസ്തു വീടിൻ്റെ മേൽക്കൂരയിലൂടെ ഇടിച്ചുകയറിയത് വീട്ടുകാരെ ആശങ്കപ്പെടുത്തി. പിന്നാലെ ആ ‘നിഗൂഢ വസ്തു’ എന്താണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഒടുവില്‍ അന്ന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തുകയാണ് നാസ.

Advertisment

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഉപേക്ഷിച്ച ഉപകരണങ്ങളിൽ നിന്നുള്ള ബഹിരാകാശ മാലിന്യത്തിൻ്റെ ഒരു ഭാഗമാണിതെന്ന് നാസ വ്യക്തമാക്കി. നേപ്പിൾസിലെ വീട് തകര്‍ത്ത ഈ അജ്ഞാത വസ്തു മാർച്ച് 8 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ വസ്തു എന്താണെന്ന് വ്യക്തമായത്.

2021-ൽ സ്റ്റേഷനിൽ നിന്ന് വലിച്ചെറിയപ്പെട്ട ഒരു ഡിസ്പോസൽ പാലറ്റിൽ പഴയ ബാറ്ററികൾ ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന മെറ്റലാണിതെന്ന്‌ നാസ വ്യക്തമാക്കിയതോടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. 

1.6 പൗണ്ട് മാത്രം ഭാരവും ഏകദേശം 4 ഇഞ്ച് ഉയരവുമുള്ള ഈ വസ്തു വീടിൻ്റെ മേൽക്കൂരയ്ക്കും തറയ്ക്കും ചില കേടുപാടുകൾ വരുത്തിയിരുന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

2021-ൽ ബഹിരാകാശ നിലയത്തിൽ നിന്നാണ്‌ പാലറ്റ് വലിച്ചെറിഞ്ഞത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ലോഡ് പൂർണ്ണമായും കത്തിയമരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിന്റെ ഒരു ഭാഗത്തിന് നാശമുണ്ടായില്ല. അതാണ് ഫ്ലോറിഡയിലെ ഒരു വീടിന് കേടുപാടുണ്ടാക്കിയത്. 

അന്തരീക്ഷത്തിൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങൾ എങ്ങനെ അതിജീവിച്ചുവെന്ന് അന്വേഷിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട്  എഞ്ചിനീയറിംഗ് മോഡലുകൾ അപ്‌ഡേറ്റ് ചെയ്യുമെന്നും യുഎസ് ബഹിരാകാശ ഏജൻസി വ്യക്തമാക്കി.

Advertisment