ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ നാസ ക്രൂ-8 ബഹിരാകാശയാത്രികരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് നാസ

ബഹിരാകാശ നിലയത്തില്‍ ഏഴ് മാസത്തിലധികം ചെലവഴിച്ച ശേഷമാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

New Update
Nasa Crew-8 astronaut hospitalised

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് മടങ്ങിയ ശേഷം ഫ്‌ലോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാസ ക്രൂ-8 ബഹിരാകാശയാത്രികന്റൈ ആരോഗ്യനില തൃ്പതികരമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി. ഇയാളെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisment

വെള്ളിയാഴ്ചയാണ് നാസയുടെ സ്പേസ് എക്സ് ക്രൂ-8 ദൗത്യം സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിയത്. നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

അതേസമയം, നാല് ബഹിരാകാശ സഞ്ചാരികളില്‍ ആരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബഹിരാകാശ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല.

ക്രൂ-8 അംഗങ്ങളായ മാത്യു ഡൊമിനിക്, മൈക്കല്‍ ബരാറ്റ്, ജീനെറ്റ് എപ്സ് എന്നിവരും റോസ്‌കോസ്മോസ് ബഹിരാകാശയാത്രികന്‍ അലക്സാണ്ടര്‍ ഗ്രെബെന്‍കിനും ബഹിരാകാശ നിലയത്തില്‍ ഏഴ് മാസത്തിലധികം ചെലവഴിച്ച ശേഷമാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.

Advertisment