നിങ്ങൾക്കും നിങ്ങളുടെ പേര് ചന്ദ്രനിലെത്തിക്കാം, ജനങ്ങള്‍ക്ക് പേര് അയക്കാന്‍ അവസരമൊരുക്കി നാസ; സംഭവം ഇങ്ങനെ

New Update
nasa

ജനങ്ങള്‍ക്ക് പേര് ചന്ദ്രനിലേക്ക്  അയക്കാനുള്ള  അവസരവുമായി നാസ.   മാര്‍ച്ച് 15 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പേരുകള്‍ പേടകത്തില്‍ അപ്ലോഡ് ചെയ്ത് ചന്ദ്രനിലേക്ക് അയക്കും. നാസയുടെ ആദ്യ റോബോട്ടിക് ലൂണാര്‍ റോവറായ വൈപ്പറിലാണ് പേരുകൾ അയക്കേണ്ടത് . 

Advertisment

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ആസ്ട്രോബോട്ടിക് ടെക്നോളജീസ് ഗ്രിഫിന്‍ മിഷന്‍ ഒന്നിലാണ് വൈപ്പര്‍ റോവര്‍ വിക്ഷേപിക്കുക. 

https://www3.nasa.gov/send-your-name-with-viper/ എന്ന ലിങ്ക് സന്ദര്‍ശിച്ച് ബോര്‍ഡിങ്ങ് പാസ് നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയും. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഈ പാസ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

Advertisment