/sathyam/media/media_files/2024/12/26/4QKcDhdX7xwQcl8u9Pea.jpg)
വാഷിങ്ടൺ: നാസയുടെ സ്പേസ്ക്രാഫ്റ്റ് പാർക്കർ സോളാർ പ്രോബ് ഒരു ചരിത്രമുഹൂർത്തം രചിച്ചിരിക്കുന്നു .ഒരു ചെറിയ മാരുതി കാറിന്റെ വലിപ്പമുള്ള ഈ പ്രോബ് സൂര്യന്റെ പ്രതലത്തിൽ നി ന്നും 61 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് ഇന്നലെ കടന്നു പോയത്.
ഈ സമയം പ്രോബിന്റെ വേഗത മണിക്കൂറിൽ 6.90 ലക്ഷം കിലോ മീറ്ററായിരുന്നു. ഈ വേഗതയിൽ ജപ്പാ നിലെ ടോക്യോയിൽ നിന്നും വാഷിഗ്ടൺ ഡി സി യിലെത്താൻ കേവലം ഒരു മിനിട്ടിലും താഴെ മതിയാകും. സൂര്യതാപത്തിൽ കത്തിയമരാതിരിക്കാനാണ് ഇത്രവേഗത്തിൽ അത് പാഞ്ഞുപോയത് . രണ്ടു റിക്കാർഡുകളാണ് ഈ പ്രോബ് തകർത്തിരിക്കുന്നത്.
/sathyam/media/media_files/2024/12/26/JuahAbnlN3NLtAVREhTu.jpg)
ഒന്ന് മനുഷ്യനിർമ്മിതമായ ഏറ്റവും വേഗതയുള്ള യാനം, രണ്ട് സൂര്യനോട് ഇത്ര അടുത്ത് ആദ്യമായെത്തുന്ന ആളില്ലാത്ത വാ ഹനം.
എന്നാൽ പാർക്കർ സോളാർ പ്രോബ് ഇപ്പോഴും സജീവമാണോ എന്ന കാര്യ ത്തിൽ ശാസ്ത്രജ്ഞർക്ക് സംശയമുണ്ട്. അഥവാ പേടകം ജീവനോടെയുണ്ടെങ്കിൽ അല്പദിവസത്തിനുള്ളിൽ സൂര്യന്റെ മറുഭാഗത്തുനിന്നും അതിൻ്റെ സിഗ്നലുകൾ ലഭിക്കാൻ തുടങ്ങും.
നാസാ സയൻസ് മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനി സ്ട്രേറ്റർ നിക്കോള ഫോക്സ് ന്റെ അഭിപ്രാ യത്തിൽ പാർക്കർ അതിൻ്റെ ലക്‌ഷ്യം പൂർണ്ണമായും കൈവരിച്ചുകഴിഞ്ഞു എന്നും പാർക്കർ സജീവമായി ത്തന്നെ തുടരുന്നുവെങ്കിൽ ഡിസംബർ 27 ന് പുതിയ സിഗ്നലുകൾ ലഭിക്കുമെന്നും അങ്ങനെ സംഭവിച്ചാൽ തീർച്ചയായും പാർക്കർ ഇപ്പോഴും ജീവനോടെ തുടരുന്നു എന്ന് അനുമാനിക്കാമെന്നും അറിയിച്ചു.
പാർക്കർ സൂര്യന്റെ അടുത്തുചെന്നെടുത്ത ചിത്രങ്ങൾ 2025 ജനുവരിയിൽ മാത്രമേ നാസയ്ക്ക് ലഭ്യമാകുകയുള്ളൂ.മറ്റുള്ള ഡാറ്റകൾ പാർക്കർ സൂര്യനിൽ നിന്നും ദൂരേയ്ക്കകന്നാൽ മാത്രമേ കൈവരിക്കാനാകുകയുള്ളു.
/sathyam/media/media_files/2024/12/26/1tP6ogqUGWtLD9YWLMOH.jpg)
ഈ മിഷന്റെ ഏറ്റവും വലിയ നേട്ടം എന്തെന്നാൽ സൂര്യന്റെ മറുപുറത്തിന്റെ ഇന്നുവരെ ലഭിക്കാത്ത വളരെ വിലപ്പെട്ട ചിത്ര ങ്ങൾ കൂടി നമുക്ക് ലഭിക്കുമെന്നുള്ളതാണ്.
2018 ൽ വിക്ഷേപണം നടത്തപ്പെട്ട പാർക്കർ പ്രോബ് പ്രത്യേക തരത്തിലുള്ള ഹീറ്റ്ഷീൽഡ് കൊണ്ട് കവർ ചെയ്തിട്ടുള്ളതാണ്. എങ്കിലും സൂര്യനോടടുക്കുമ്പോൾ ചൂടുകൊണ്ട് തകരാറൊന്നും സംഭവയ്ക്കാതിരി ക്കാനാണ് ഇത്രയേറെ വേഗത്തിൽ അത് സൂര്യനിൽ നിന്നും അകന്നുമാറിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us