/sathyam/media/media_files/2025/09/09/photos235-2025-09-09-14-38-14.jpg)
കാഠ്മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെച്ചു. കരസേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡല്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.
ഒലി സൈനിക മേധാവിയുമായി സംസാരിച്ചു, വഷളാകുന്ന സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒലി അധികാരം ഉപേക്ഷിച്ചാല്‍ മാത്രമേ സൈന്യത്തിന് രാജ്യത്തെ സ്ഥിരപ്പെടുത്താന്‍ കഴിയൂ എന്ന് ജനറല്‍ സിഗ്ഡല്‍ പ്രതികരിച്ചു.
ഒലി സ്ഥാനമൊഴിഞ്ഞാല്‍ സൈന്യം ഇടപെടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങളും പറഞ്ഞു. കെ പി ശര്‍മ്മ ഒലി രാജിവച്ചതായി അദ്ദേഹത്തിന്റെ സഹായി പ്രകാശ് സില്‍വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാളിലുടനീളം പ്രതിഷേധം വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതിനിടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി.