New Update
/sathyam/media/media_files/2025/09/10/nepal-2025-09-10-11-58-10.jpg)
കാഠ്മണ്ഠു : കലാപം ആരംഭിച്ചതിനുശേഷം, നേപ്പാളിലെ 25 ജയിലുകളിൽനിന്ന് 15,000-ൽ അധികം തടവുകാർ രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ വ്യാഴാഴ്ച 3 തടവുകാർ കൊല്ലപ്പെടുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ, ജയിലുകളിലെ ഏറ്റുമുട്ടലുകളിൽ മരിച്ച തടവുകാരുടെ എണ്ണം എട്ടായി. യുവപ്രക്ഷോഭകർ ജയിലുകൾ ആക്രമിച്ച് തീയിടുകയും ഗേറ്റുകൾ തകർക്കുകയും ചെയ്തതോടെയാണ് തടവുകൾ കൂട്ടത്തോടെ കടന്നുകളഞ്ഞത്.
Advertisment
രേഖകളില്ലാതെ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 60 പേരെ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) സൈനികർ പിടികൂടിയിട്ടുണ്ട്. ഇതിൽ മിക്കവരും തടവുകാരാണെന്നാണു വിവരം. 60,000 ഉദ്യോഗസ്ഥർ അതിർത്തിയിൽ സുരക്ഷയ്ക്കുണ്ട്.