നേപ്പാൾ: നേപ്പാളിൽ രാജഭരണത്തിനായി ജനം തെരുവിലിറങ്ങിയിരിക്കുക യാണ്. ജനാധിപത്യഭരണത്തിലെ അഴിമതിയും കുതികാൽവെട്ടും അധികാരവടംവലിയും കണ്ടു ജനത്തിനു മടുത്തിരിക്കുന്നു.
കമ്യുണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ നേതാവായ കെ.പി. ശർമ്മ ഓലി യുടെ ദുർഭരണത്തിനെതിരെ രാജ്യത്തു പലയിടത്തും പ്രക്ഷോഭം നടക്കുകയാണ്. ഇതിനിടെ ഇക്കഴിഞ്ഞ ഞായാറാഴ്ച ത്രിഭുവൻ അന്താരാഷ്ട്ര വിമാന ത്താവളത്തിൽ വന്നിറങ്ങിയ മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ഷായെ വരവേൽക്കാൻ പതിനായിരക്കണ ക്കിനാൾക്കാരാണ് തടിച്ചുകൂടിയത്. അവർ മുഴക്കിയ മുദ്രാവാക്യം ഇതായിരുന്നു.
" നാരായണഹിട്ടി ഖാലി കരോ ,ഹമാരാ രാജാ ആ രഹാ ഹേ " ( നാരായണഹിറ്റി ( നേപ്പാൾ രാജാവിന്റെ പഴയ കൊട്ടാരം ഇപ്പോൾ മ്യുസിയം ) കാലിയാക്കൂ , ഞങ്ങളുടെ രാജാവ് വരുന്നു " ഇതായിരു ന്നു ജനങ്ങളുടെ മുദ്രാവാക്യം.
/sathyam/media/media_files/2025/03/12/JMeh9GQUAIgk1UAHwllg.jpg)
2006 ൽ ഉണ്ടായ ജനമുന്നേറ്റത്തെത്തുടർന്ന് 2008 ൽ നേപ്പാളിൽ ജനാതിപത്യ സർക്കാർ അധികാരമേറ്റ പിന്നാലെ നാരായണഹിറ്റി പാലസ് ഒഴിഞ്ഞ രാജാവ് ജ്ഞാനേന്ദ്ര ഷാ പിന്നീട് താമസം നാഗാർജുന പാലസിലായിരുന്നു.
ജനമുന്നേറ്റം ശക്തമായതിനെത്തുടർന്ന് കാഠ്‌മണ്ഡുവിൽ രണ്ടു മാസത്തെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയാണ് പുതിയ പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പാർട്ടിയുടെ തീപ്പൊരി നേതാവും സീനിയർ ഉപാദ്ധ്യക്ഷനുമായ രവീന്ദ്ര മിശ്രയുടെ വാക്കുകളിൽ ഓലി സർക്കാരിനെതിരെയുള്ള രൂക്ഷമായ വിരോധം പ്രകടമാണ്.
"ഞങ്ങളുടെ പ്രക്ഷോഭത്തിൽ കമ്യുണിസ്സ് സർക്കാർ ഭയന്നിരിക്കു കയാണ്.ജനങ്ങൾക്ക് ജനാധിപത്യ ഭരണം മടുത്തിരിക്കുന്നു. ഈ നെറികെട്ട പാർട്ടിക്കാർ അധികാരത്തിലിരിക്കുമ്പോൾ അവർ ഇന്ത്യയുടെ വാഴ്ത്തു പാട്ടുകളാണ് സ്ഥിരം ആലപിക്കുന്നത്, അധികാരത്തിൽ നിന്നും പുറത്താകുമ്പോൾ ഇന്ത്യക്കെതിരെ യാണ് ആരോപണങ്ങൾ ഒക്കെയും.
ഇന്ത്യയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുന്നത് രാഷ്ട്രീയക്കാർക്ക് ദിനചര്യ യായി മാറിയിരി ക്കുന്നു. രാജ്യം ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും നട്ടം തിരിയുകയാണ് . ഇതൊന്നും അവർക്ക് വിഷയമല്ല. ഇനിമേൽ ഇത് സഹി ക്കാൻ ജനം ഒരുക്കമല്ല. രാജഭരണവും ഹിന്ദുരാഷ്ട്രവുമെന്ന നേപ്പാ ൾ ദേശീയതയുമാണ് ഞങ്ങൾക്കാവശ്യം " ഒപ്പം ഓലിയും കൂട്ടരും എത്രയും വേഗം രാജ്യം വിടുന്നതാണ് നല്ലതെന്ന ഉപദേശവും മിശ്ര നൽകുന്നുണ്ട്.
രാജാവ് ജ്ഞാനേന്ദ്ര ഷാ പ്രക്ഷോഭകർക്ക് പൂർണ്ണ പിന്തുണ നൽകു ന്നുണ്ട്. രാജ്യത്തെ അരാജകത്വം ജനമു ന്നേറ്റമായി മാറുകയാണെ ന്ന കാഴ്ചപ്പാടിലാണ് അദ്ദേഹവും.
/sathyam/media/media_files/2025/03/12/DJuICkkNHW4RHeOYbMgp.jpg)
ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾ ഏതു ദിശയിലേക്കാണ് നീങ്ങുന്ന തെന്ന് പറയുക ബുദ്ധിമുട്ടാണ്. എങ്കിലും സൈന്യത്തിലെ നല്ലൊരു വിഭാഗം നിലവിലെ സർക്കാരിൽ സംതൃപ്തരല്ല എന്നാണ് അനുമാ നിക്കുന്നത്. അങ്ങനെവരുമ്പോൾ ഒരു ഭരണമാറ്റം നേപ്പാളിൽ സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല.