/sathyam/media/media_files/2025/09/09/neppal-janam-2025-09-09-19-51-19.jpg)
നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു, മന്ത്രിമാർ ഒന്നൊന്നായി രാജ്യത്തുനി ന്നും ഒളിച്ചോടുന്നു, യുവാക്കൾ മുഴുവൻ കൂട്ടത്തോടെ തെരുവിൽ.. പട്ടാളവും അങ്കലാപ്പിൽ..
പ്രധാനമന്ത്രിയുടെ വീടിനു പ്രക്ഷോഭകർ തീവച്ചു. പല മന്ത്രിമാരുടെ യും വീടുകൾ ഒന്നുകിൽ തകർക്കപ്പെട്ടു അല്ലെങ്കിൽ അഗ്നിക്കിര യാക്കി. നിരവധി നേതാക്കളുടെ വീടുകൾക്കുനേരെ പ്രക്ഷോഭകർ പെട്രോൾ ബോംബുകൾ എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. നേപ്പാളി കോൺഗ്രസ്സ് സെൻട്രൽ ഓഫീസ് കല്ലെറിഞ്ഞു തകർത്തു. നേപ്പാൾ മാവോയിസ്റ്റ് നേതാവ് പുഷ്പ കുമാർ ദഹലിന്റെ ഓഫീസും വീടും ആക്രമിക്കപ്പെട്ടു..
നേപ്പാളിലെ ജനത പ്രത്യേകിച്ചും യുവജനങ്ങൾ ആക്രോശത്തിലാണ്. തെരുവിൽ മാത്രമല്ല, സമൂഹ മദ്ധ്യ മങ്ങളിലും അത് പ്രകടമാണ്. പ്രക്ഷോഭകരായ 21 യുവാക്കളെ ഇന്നലെ പട്ടാളം കൊലപ്പെടുത്തിയ തോടെ യാണ് ആക്രമണം രാജ്യത്തൊട്ടാകെ പടർന്നുപിടിച്ചത് . മുഴുവൻ ജനങ്ങളും ഭരണത്തിനെതിരെ തിരിഞ്ഞി രിക്കുന്നു. ആളുക ൾ പാർലമെന്റ് മന്ദിരത്തിലേക്കും ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടാ ക്കി.
Gen-Z പ്രക്ഷോഭം എന്നാണ് ഇതറിയപ്പെടുന്നത്. അതായത് 1997 നും 2012 നും ഇടയിൽ ജനിച്ച യുവാക്കളുടെ തലമുറയാണ് Generation -Z (Nepo Kids ) എന്നറിയപ്പെടുന്നത്. ഏകദേശം 15 നും 29 നും ഇടയിൽ പ്രായമുള്ള വരാണ് ഇപ്പോൾ നടക്കുന്ന ഈ പ്രക്ഷോഭങ്ങൾക്ക് മുൻ നിരയിലുള്ളത്. അവരെയാണ് Gen-Z ,Nepo Kids എന്ന് വിളിക്കുന്നത്.
ഞങ്ങളുടെ ടാക്സ് ,നിങ്ങളുടെ ധൂർത്തും ആഡംബരവും.. എന്നതാണ് നേതാക്കൾക്കെതിരേ ജനം ഇപ്പോൾ തെരുവിൽ വിളിക്കുന്ന മുദ്രാവാക്യം.
നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും ഉപയോഗിക്കുന്ന മുന്തിയ ലക്ഷ്വറി വാഹനങ്ങളും, ആഡംബര വീടുകളും ,ഉന്നത ഇനം വാച്ചു കളും ബ്രാൻഡഡ് വസ്ത്രങ്ങളും ,ആർഭാട ജീവിതവും , വിദേശയാ ത്രകളുമൊ ക്കെ സമൂഹമാധ്യമങ്ങ ളിൽ ജനം പോസ്റ്റ് ചെയ്തുകൊണ്ട് ചോദിക്കുന്നു..
" ഞങ്ങൾ ടാക്സ് നൽകുന്ന സാധാരണക്കാർ, ജീവിക്കാനായി പൊരു തുമ്പോൾ നിങ്ങളുടെ മക്കളും കുടുംബാം ഗങ്ങളും ആർഭാടവും ആഡംബരവും നിറഞ്ഞ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. നിങ്ങ ൾക്ക് അതിനുതക്ക വരുമാനം എവിടെനിന്നു വരുന്നു ? നിങ്ങൾ നടത്തിയ അഴിമതികളൂം ഞങ്ങളുടെ നികുതിപ്പണവുമാണ് ഇ തൊക്കെ "
അതായത് നേപ്പാളിൽ ജനാധിപത്യ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങൾ വീണ്ടും രാജഭരണത്തിനായി മുറവിളികൂട്ടുകയാണ്. നേപ്പാളിൽ സമൂഹമാധ്യമങ്ങൾ വിലക്കിയതും ചൈനയുടെ ടിക്ക് ടോക്ക് വിലക്കാതിരുന്നതും പ്രക്ഷേഭകരെ കൂടുതൽ പ്രകോപിപ്പിക്കു ന്നതിനുള്ള കാരണങ്ങളായി. നേപ്പാൾ ഭരണ നേതൃത്വം ചൈനയുമായി കൂടുതലെടുത്തതും ജനങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. നേപ്പാൾ ഹിന്ദുരാഷ്ട്രമായി വീണ്ടും നിലനിർത്തണമെന്ന ആവശ്യവും ശക്തമാണ്.
2008 ൽ രാജഭരണം മാറി ജനാധിപത്യസർക്കാർ അധികാരം കയ്യാളിയപ്പോൾ ജനങ്ങളുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. രാജ്യത്ത് പുതിയ തൊഴിലവസരങ്ങളും വ്യവസായങ്ങളും അതുവഴി വികസനവും ഉണ്ടാകുമെന്നും രാജ്യം പുതിയൊരു വികസന പാതയിലാകുമെന്നും കരുതിയ നേപ്പാൾ ജനത ഇന്ന് തീർത്തും നിരാശയിലാണ്. തങ്ങൾ രാഷ്ട്രീയക്കരാൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നാണ് അവർ പറയുന്നത്.
അന്ന് ജനാധിപത്യത്തിന്റെ പാതയിലൂടെ ജനമനസ്സുകളെ കീഴടക്കിയ രാഷ്ട്രീയക്കാർ മെല്ലെമെല്ലെ അഴിമതിയുടെ ആൾരൂപങ്ങളായി ജനം വെറുക്കുന്ന അവസ്ഥയിലേക്ക് മാറി.
ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചൈനീസ് പിന്തുണയുള്ള നേപ്പാൾ കമ്യുണിസ്റ്റ് പാർട്ടിയും അതിന്റെ നേതാക്ക ളും അഴിമതിയുടെയും അധികാരമോഹത്തിന്റെയും പ്രതീകങ്ങളായി മാറപ്പെട്ടു. അഴിമതി അവർക്ക് പുതിയ മുഖാവരണം തീർത്തു. . ഇപ്പോൾ രാജിവച്ച പ്രധാനമന്ത്രിയും കമ്യുണിസ്റ്റ് നേതാവുമായ കെ പി ഓലി തികഞ്ഞ അധികാര മോഹിയായാണ് അറിയപ്പെടുന്നത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള പെൻഷൻ പ്രായം (60) കഴിഞ്ഞ കടൽക്കി ഴവന്മാരായ രാഷ്ട്രീയക്കാരെ അധികാ രത്തിൽ നിന്നും പുറത്താക്ക ണമെന്നതാണ് (" Kick these old leaders out of Power”) പ്രക്ഷോഭകരുടെ മറ്റൊരാവശ്യം. ഈ കിഴവന്മാരാണ് അവരുടെ അധികാരസംരക്ഷ ണത്തിനായി 21 ചെറുപ്പക്കാരെ കൊല്ലിച്ചതെന്നും അവർ ആരോ പിക്കുന്നു.
ഏതെങ്കിലും ഒരു നേതാവിന്റെയോ രാഷ്ട്രീയ പ്രസ്ഥാനത്തി ന്റെയോ പിന്തുണയില്ലാതെ നേപ്പാളിലെ യുവജനത ആരംഭിച്ച അഴിമതിവിരുദ്ധ പ്രതിഷേധം ഇതുവരെ 21 യുവാക്കളുടെ മരണത്തിലേക്കാണ് വഴിവച്ചത്. ജനരോഷം അടിച്ചമർത്താൻ പട്ടാളവും പോലീസും നടത്തുന്ന ജനാധിപത്യവിരുദ്ധമായ ക്രൂരകൃ ത്യങ്ങൾ മൂലം നേപ്പാൾ ജനതയിൽ രോഷം ആളിപ്പടരുകയാണ്. സമൂഹമാധ്യമങ്ങൾക്കു വില ക്കേർപ്പെ ടുത്തിയത് എരിതീയിൽ എണ്ണ ഒഴിക്കലായിരുന്നു. അക്കാരണം കൊണ്ടാണ് പ്രധാനമന്ത്രിക്കുവരെ ഇന്ന് രാജിവയ്‌ക്കേണ്ടിവന്നത്.
നേതാക്കളും മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്യത്തുനിന്നും ഒളിച്ചോടേണ്ട അവസ്ഥയാണ്. നേപ്പാളിൽ നിലവിലുള്ള കൂട്ടുക ക്ഷിമന്ത്രിസഭപോലും വൻ പരാജയമാണ്. തികഞ്ഞ അഴിമതിക്കാ രായാണ് നേപ്പാൾ കമ്യുണിസ്റ്റ് പാർട്ടിയെയും നേപ്പാളി കോൺഗ്രസ്സി നെയും ജനം വിലയിരുത്തുന്നത്.
നേപ്പാളിൽ തൊഴിലില്ലായ്മ അതിരൂക്ഷമാണ്.ഒരുദിവസം ശരാശരി 2200 പേരാണ് ഗൾഫ്, മലേഷ്യ,സൗത്ത് കൊറിയ എന്നീ രാജ്യങ്ങളി ലേക്ക് ജോലിക്കായി പോകുന്നത്. ഇന്ത്യയിൽ എത്തുന്നവരുടെ കണക്കുകൾ ഇതിലില്ല. നേപ്പാളിലെ ജിഡിപി യുടെ 28 % വളർച്ച ഈ പ്രവാസികളിലൂടെയാണ്. നേപ്പാളിൽ കൃഷിയിലൂടെ GDP വരുമാനം 25 % മാത്രം. ടൂറിസം 7 % വും.
നേപ്പാളിലെ ജനകീയനും സർവ്വസമ്മതനും ഗായകനുമായ കാഠ്‌മണ്ഡു മേയർ ബാലേൻ ഷായോട് നേതൃത്വം ഏറ്റെടുക്കാൻ പ്രക്ഷോഭകർ ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഴിമതിക്കാരായ ഇടതു - വലതു രാഷ്ട്രീയക്കാർക്കെതിരേ നേപ്പാൾ ഇന്ന് ജന ആക്രോശത്തിന്റെ തീജ്വാ ലയിൽ എരിയുകയാണ്. ജനത്തിന്റെ നികുതിപ്പണത്തിൽ ഇനിയൊരിക്കലൂം അഴിമതിയും സ്വജനപ ക്ഷപാതവും നടത്താൻ ഇവരെ അനുവദിക്കില്ല എന്നാണ് പ്രക്ഷോഭകർ നൽകുന്ന ശക്തമായ മുന്നറിയിപ്പ്.
നമുക്കും ഇത് പാഠമാകേണ്ടതുതന്നെയാണ്. രാഷ്ട്രീയത്തിലെത്തി ഒരു ജോലിയും ചെയ്യാതെ ധനാഢ്യരായി മാറി അഴിമതിയും ആഡം ബരജീവിതവും അടിച്ചമർത്തലുകളും നടത്തുന്ന രാഷ്ട്രീയക്കാർക്ക് ഇവിടെയും ഒരു കുറവുമില്ല.