New Update
/sathyam/media/media_files/2025/09/10/nepal-2025-09-10-10-29-44.jpg)
കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ താല്‍കാലിക നേതാവായി പ്രക്ഷോഭകാരികൾ നിർദേശിച്ചതായി വിവരം. നേപ്പാളിലെ യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേതാവിനെ നിർദേശിച്ചുകൊണ്ട് ജെൻ സി പ്രതിനിധികൾ രംഗത്തെത്തിയത്.
Advertisment
ഇതിനിടെ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. 2016 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ സുശീല കര്‍ക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിരുന്നു. രാജ്യത്തൊട്ടാകെ നടന്ന വെര്‍ച്വല്‍ മീറ്റിങില്‍ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിച്ചത്.