'നമ്മുടെ പൈതൃകം, നമ്മുടെ ഭൂമി, നമ്മുടെ സുരക്ഷ. പലസ്തീൻ രാഷ്ട്രം ഇനി ഉണ്ടാവില്ല: അത് നമ്മുടേതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ മാലെ അദുമിം സെറ്റില്‍മെന്റിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് നെതന്യാഹു ഇക്കാര്യം പങ്കുവെച്ചത്. 

New Update
Untitled

ഗാസ: പലസ്തീന്‍ ഇനി തങ്ങളുടെ അധികാര പരിധിയിലെന്ന് ഇസ്രായേല്‍ അവകാശവാദം. വിവാദമായ ഇ1 സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന കരാറില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒപ്പുവെച്ചു.


Advertisment

'ഒരിക്കലും ഒരു പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല. ഈ സ്ഥലം നമ്മുടേതാണ്,' ആയിരക്കണക്കിന് പുതിയ ഭവന യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വെസ്റ്റ് ബാങ്കിലെ മാലെ അദുമിം സെറ്റില്‍മെന്റിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് നെതന്യാഹു ഇക്കാര്യം പങ്കുവെച്ചത്. 


'നമ്മുടെ പൈതൃകം, നമ്മുടെ ഭൂമി, നമ്മുടെ സുരക്ഷ എന്നിവ നമ്മള്‍ സംരക്ഷിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment