/sathyam/media/media_files/2025/03/24/cLm6ac3GCBsqiVfdoTkK.jpg)
ടെല്‍അവീവ്: ഗാസ യുദ്ധസമയത്ത് രഹസ്യ സൈനിക വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്ന സംശയത്തിന്റെ പേരില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫിനെ ഇസ്രായേല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന സാച്ചി ബ്രാവര്‍മാനെ ദീര്‍ഘനേരം ചോദ്യം ചെയ്യുകയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം താല്‍ക്കാലിക യാത്രാ വിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണ വ്യവസ്ഥകളില്‍ വിട്ടയക്കുകയും ചെയ്തുവെന്ന് പോലീസ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ ഒരു സഹായിയെ അന്വേഷണ നടപടിക്രമങ്ങളെ തടസ്സപ്പെടുത്തിയെന്ന സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തതായി പോലീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
വ്യക്തിയുടെ പേര് ആദ്യം വെളിപ്പെടുത്തിയില്ല. ആ സഹായി ബ്രാവര്‍മാനാണെന്ന് മാധ്യമങ്ങള്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us