"ഇന്ത്യ ലോകത്തെ വൻശക്തി"; പ്രധാനമന്ത്രി മോദിയെ വരവേൽക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു

പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് മോദിയുമായി നെതന്യാഹു ചര്‍ച്ച നടത്തും.

New Update
netanyahu

ജറൂസലെം: ഇന്ത്യയെ ലോകത്തെ വന്‍ശക്തിയെന്ന് വിശേഷിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇസ്രായേല്‍ പ്രതിരോധ സേനയുടെ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

'ഇന്ത്യ ഒരു ചെറിയ രാജ്യമല്ല, 1.4 ബില്യണ്‍ ജനങ്ങളുള്ള ലോകത്തെ ഏറ്റവും കരുത്തുറ്റ വന്‍ശക്തികളില്‍ ഒന്നാണ്,' എന്ന് നെതന്യാഹു പറഞ്ഞു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് മോദിയുമായി നെതന്യാഹു ചര്‍ച്ച നടത്തും. കഴിഞ്ഞ ഞായറാഴ്ച അമേരിക്കന്‍ ജൂത സംഘടനകളുടെ യോഗത്തിലും മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

ഫെബ്രുവരി 25-ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മോദി ഇസ്രായേലിലെത്തുന്നത്. സന്ദര്‍ശനത്തിനിടെ അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ ചരിത്രം കുറിക്കുന്നതാകും ഈ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment