ഗാസ: ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഇസ്രായേല്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം.
'ഹമാസ് ഉണ്ടാകില്ല. 'ഹമാസ്ഥാന്‍' ഉണ്ടാകില്ല. നമ്മള്‍ അതിലേക്ക് തിരിച്ചുപോകില്ല. അത് കഴിഞ്ഞു,' ട്രാന്‍സ്-ഇസ്രായേല്‍ പൈപ്പ്ലൈനില്‍ നടന്ന ഒരു യോഗത്തില്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ഹമാസിനെ 'അതിന്റെ അടിത്തറ വരെ' നശിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തലിനുള്ള പുതിയ നിര്‍ദ്ദേശം പരിഗണിക്കുകയാണെന്ന് ഹമാസ് പറഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ കര്‍ശനമായ പ്രസ്താവന വന്നത്.