ഇസ്രയേൽ-ഹിസ്‌ബൊള്ള യുദ്ധത്തിൽ വെടിനിർത്തൽ സാധ്യമല്ലെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അതേ സമയം, ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്കു അവർ ഉറപ്പായും ശിക്ഷ വാങ്ങുമെന്ന് ഇറാൻ താക്കീതു നൽകി. വെടിനിർത്തൽ കരാർ മണിക്കൂറുകൾക്കുള്ളിൽ ഒപ്പിടുമെന്നു ഫ്രഞ്ച് വിദേശകാര്യ മന്ത്രി യുഎന്നിൽ വ്യക്തമാക്കി തെല്ലും വൈകാതെയാണ് ഇസ്രയേൽ നിലപാട് സൂചിപ്പിച്ചത്.
കരയുദ്ധത്തിനു തയാറെടുക്കുന്ന ഇസ്രയേൽ ശത്രുവിനെ അടിച്ചു തീർക്കും വരെ പൊരുതുമെന്നു നെതന്യാഹു പറഞ്ഞു.ഇസ്രയേൽ ചുവപ്പു രേഖകളെല്ലാം കടന്നുവെന്നും ശിക്ഷ ഒഴിവാകില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി യുഎന്നിൽ പറഞ്ഞു. സെക്യൂരിറ്റി കൗൺസിൽ ഉടൻ ഇടപെടണം.മിഡിൽ ഈസ്റ്റ് പൂർണമായ വിപത്തിന്റെ നടുവിലാണ്.
ഇറാൻ ഹിസ്‌ബുള്ളയെ പിന്തുണയ്ക്കുന്നത് അവരുടെ ഭാഗത്തു ന്യായം ഉള്ളതു കൊണ്ടുമാണ്. ഇസ്രയേലി അധിനിവേശവും അതിക്രമങ്ങളും വച്ച് പൊറുപ്പിക്കാൻ കഴിയുന്നതല്ല.