/sathyam/media/media_files/2024/12/10/4LlIjplJScKUnpfwCMnD.jpg)
ഗാസ: ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണം തുടരുമെന്ന സൂചന നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല
യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്നും അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഹമാസ് മടങ്ങി വരുമെന്നാണ് നെതന്യാഹുവിന്റെ സൂചനകളിലൂടെ വ്യക്തമാകുന്നത്.
ഭാവിയിലെ ആക്രമണങ്ങള്‍ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യുക. അതിന്റെ സൈനികവും ഭരണപരമായ കഴിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിനെ പൂര്‍ണ്ണമായും ഒഴിവാക്കുക
വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടയിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
ജറുസലേമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഹമാസിനെ പൂര്‍ണ്ണമായും ഒഴിവാക്കുകയെന്ന ഉദ്ദേശത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് മുന്‍പ് പല തവണ നെതന്യാഹു പറഞ്ഞിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
/sathyam/media/media_files/gEoUsqGuXlpJigLauy9M.jpg)
അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് അതിവേഗം പുരോഗമിക്കുന്നുണ്ടെന്ന് പ്രധാന മധ്യസ്ഥനായ ഖത്തര്‍ അറിയിച്ചിരുന്നു.
തുര്‍ക്കിയും ഈജിപ്തും ഖത്തറും യുദ്ധം അവസാനിപ്പിക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
പുതിയ റൗണ്ട് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ഹമാസ് പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us