New Update
/sathyam/media/media_files/2024/12/10/4LlIjplJScKUnpfwCMnD.jpg)
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കൂക്കി വിളി.
Advertisment
നെതന്യാഹു പ്രസംഗം ആരംഭിക്കാനൊരുങ്ങിയപ്പോൾ തന്നെ പ്രതിനിധികൾ കൂക്കിവിളിച്ച് കസേരയിൽ നിന്നെഴുന്നേറ്റ് ഹാളിന് പുറത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ കസേരകൾക്ക് മുന്നിലായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസംഗം.
നേരത്തെ, ഇസ്രായേലിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ നെതന്യാഹു സംസാരിക്കാൻ എഴുന്നേറ്റാൽ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്ന് വിവിധ രാജ്യങ്ങൾക്ക് നൽകിയ കത്തിൽ ഫലസ്തീൻ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവർഷവും ജനറൽ അസംബ്ലിയിൽ നെതന്യാഹു സംസാരിക്കുന്നതിനി​ടെ സമാന രീതിയിൽ പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു.