ഗാസ സമാധാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത് ഇസ്രയേലുമായി ആലോചിക്കാതെ; ട്രംപിന്റെ നടപടി രാജ്യ നയങ്ങൾക്ക് വിരുദ്ധമെന്ന് നെതന്യാഹു

New Update
nethanyahu

ജറുസലം: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗാസയിലെ സമാധാന സമിതിയുടെ അംഗങ്ങളെ തിരഞ്ഞെടുത്തതിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എതിർത്തു. നിയമനങ്ങൾ ഇസ്രയേലുമായി ആലോചിച്ചില്ലെന്നും രാജ്യ നയങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രിയെ നിയോഗിച്ചു.

ഇസ്രയേൽ എതിർത്ത സമിതിയിൽ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ, തുർക്കി വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാൻ എന്നിവരാണ് ഉൾപ്പെട്ടത്.

വൈറ്റ് ഹൗസ് പ്രസ്താവനപ്രകാരം, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മാർക്കോ റൂബിയോ, ടോണി ബ്ലെയർ, സ്റ്റീവ് വിറ്റ്‌കോഫ്, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ്, ജാറെഡ് കുഷ്നർ, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സിഇഒ മാർക്ക് റോവൻ, യുഎസ് ഡപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ റോബർട്ട് ഗബ്രിയേൽ എന്നിവരാണ് അംഗങ്ങൾ.

Advertisment