ന്യൂഡൽഹി: റഷ്യൻ ആർമിയിലേക്ക് സപ്പോർട്ട് സ്റ്റാഫായി റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യ. ഇന്ത്യക്കാർ തങ്ങളുടെ സൈന്യത്തിൻ്റെ ഭാഗമാകാൻ റഷ്യ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് റഷ്യൻ സർക്കാർ ചുമതലയിലുള്ള റോമൻ ബാബുഷ്കിൻ പറഞ്ഞു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിൽ ഇന്ത്യക്കാര്‍ കുറവാണ്. ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പക്ഷത്താണ് തങ്ങളെന്നും, പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലേക്ക് അയക്കുമെന്ന് റഷ്യ ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ബാബുഷ്‌കിൻ്റെ പരാമർശം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ബാബുഷ്കിൻ പറഞ്ഞു.