പക്ഷിയിടിച്ച് എഞ്ചിന് തീപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാർ സുരക്ഷിതർ. അമേരിക്കയിൽ വിമാന അപകടങ്ങൾ പെരുകുന്നു. അന്വേഷണം പ്രഖ്യാപിച്ചു. ദൃശ്യങ്ങൾ പുറത്ത്

വിമാനം ഇൻഡ്യാനാപൊളിസിലേക്ക് പോകുകയായിരുന്നെന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായെന്നും ഫെഡ്എക്‌സിന്‍റെ വക്താവ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 

New Update
plane was forced to make an emergency landing in New Jersey

ന്യൂജഴ്സി: പക്ഷി ഇടിച്ചതിനെ തുടർന്ന് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ച വിമാനം അടിയന്തരമായി താഴെയിറക്കി.  ഫെഡ്‍എക്‌സ് കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

Advertisment

ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര  വിമാനത്താവളത്തിലാണ് സംഭവം.


വിമാനം ഇൻഡ്യാനാപൊളിസിലേക്ക് പോകുകയായിരുന്നെന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായെന്നും ഫെഡ്എക്‌സിന്‍റെ വക്താവ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 


ബോയിങ് 767 കാർഗോ വിമാനത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് അപകടങ്ങളൊന്നുമില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. 

ഒരു മാസത്തിനിടെ വടക്കേ അമേരിക്കയിൽ നാല് വലിയ വ്യോമയാന ദുരന്തങ്ങൾ ഉണ്ടായി.

 ഫെബ്രുവരി 6-ന് അലാസ്‌കയിൽ യാത്രാവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു, ജനുവരി 26 ന് നാഷണൽ എയർപോർട്ടിൽ സൈനിക ഹെലികോപ്റ്ററും അമേരിക്കൻ എയർലൈൻസ് വിമാനവും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വിമാനങ്ങളിലുമായുണ്ടായിരുന്ന 67 പേരും കൊല്ലപ്പെട്ടിരുന്നു.

Advertisment