ന്യൂ ഓര്‍ലിയാന്‍സ്: ജനുവരി ഒന്നിന് ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 14 പേരില്‍ ഒരു ബ്രിട്ടീഷ് പൗരനും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച യുകെയുടെ വിദേശകാര്യ ഓഫീസാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
അതുപോലെ മരിച്ച ബ്രിട്ടീഷ് പൗരന്റെ കുടുംബത്തെ സഹായിക്കുമെന്ന് ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിന്റെ (എഫ്സിഡിഒ) പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ചിലര്‍ ആശുപത്രി വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പതാക കണ്ടെത്തിയതായി എഫ്ബിഐ പറഞ്ഞിരുന്നു.
കൂടാതെ സമീപത്ത് നിന്ന് രണ്ട് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.