ഞങ്ങളെ സഹായിക്കൂ, ഞങ്ങളും സഹായിക്കാം - പുതിയ പാക്കിസ്ഥാൻ - സൗദി അറേബ്യാ പ്രതിരോധ കരാർ; പാക്കിസ്ഥാൻ തങ്ങളുടെ 25000 സൈനികരെ സൗദി അറേബ്യ യിൽ വിന്യസിക്കും

New Update
pakkisthan saudi

പുതിയ പാക്കിസ്ഥാൻ - സൗദി അറേബ്യാ പ്രതിരോധകരാർ പ്രകാരം  പാക്കിസ്ഥാൻ തങ്ങളുടെ 25000 സൈനികരെ സൗദി അറേബ്യ യിൽ വിന്യസിക്കും. അതിനുള്ള ചെലവ് വഹിക്കുക സൗദി അറേബ്യയായിരിക്കും. ഓരോ സൈനികനും മാസം 1600 ഡോളർ ( ഇന്ത്യൻ രൂപ 1.4 ലക്ഷം) വീതം ശമ്പളം നൽകപ്പെടും..

Advertisment

ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയിൽ സേവനമനുഷ്ഠിക്കു ന്ന പാക്കിസ്ഥാൻ സൈനികർക്ക് കേവലം 1400 ഡോളറാണ് മാസം ലഭിക്കുന്നത് . അതിനേക്കാൾ 200 ഡോളർ കൂടുതലാണ് ഇത്. പാക്കിസ്ഥാന്റെ 4 ബ്രിഗേഡ് സൈനികരും, എയർ ഫോഴ്‌സിന്റെ രണ്ടു സ്ക്വാഡ്രനും, നേവിയുടെ രണ്ടു പടക്കപ്പലും ഉൾപ്പെടുന്ന താകും സുരക്ഷാ കവചം...

ഒരു 3 സ്റ്റാർ ജനറൽ,രണ്ടു മേജർ ജനറൽ,8 ബ്രിഗേഡിയർമാർ എന്നിവർ സേനയിലുണ്ടാകും. സൗദിക്കുമേലുണ്ടാകുന്ന ഏതാക്രമണത്തെയും പാക്കിസ്ഥാൻ നേരിടും. സൗദിക്ക് പൂർണ്ണമായ സുരക്ഷാകവചം പാക്കിസ്ഥാൻ സജ്‌ജമാക്കും.

ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണം സൗദിക്കുമേലുണ്ടായാൽ അതേ  നാണയത്തിൽ അവർക്ക് തിരിച്ചടി നൽകുന്നത് പാക്കിസ്ഥാനായിരിക്കും. സൗദി ചൈനയിൽ നിന്നും JF 17 യുദ്ധവിമാനങ്ങളും റാഫേലിനെ നേരിടാനുള്ള j 10 C വിമാനങ്ങളും വാങ്ങാൻ പോകുകയാണ്..

ഇസ്രായേൽ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളെക്കാൾ രാജ്യസുരക്ഷയിൽ ഒരുപടി മുന്നിൽ നിലകൊള്ളുക എന്നതാണ് സൗദി അറേബ്യാ ഇതിലൂടെ ലക്ഷ്യമിടുന്നത്. പകരം സൗദി പാക്കിസ്ഥാനുനൽകുന്ന രണ്ടു സഹായങ്ങളാണ്. 

ഒന്ന് 10 ബില്യൺ ഡോളർ ഭീമമായ നിക്ഷേപവും സഹായവും. രണ്ട് , ഇന്ത്യയുമായി പാക്കിസ്ഥാനുള്ള എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ സൗദി അറേബ്യാ സഹായിക്കും..

ഇന്ത്യ ഇനി ആക്രമണത്തിന് മുതിരാതിരിക്കാൻ സൗദി ഇന്ത്യയെ അനുനയിപ്പിക്കും. ഈ കരാർ മൂലം ഒന്നുറപ്പായിരിക്കുന്നു, അതായത് തകർന്നടിഞ്ഞ പാക്കിസ്ഥാൻ സാമ്പത്തിക മേഖലക്ക് കരുത്തും ഊർജ്ജവും പകരുന്നതാണ് ഈ പുതിയ നീക്കം ..

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് , ഫീൽഡ് മാർ ഷൽ അസീം മുനീർ എന്നിവരും സൗദി യുവരാജാവ് മുഹമ്മദ് ബിൻ സൽമാനുമായി (MBS) കഴിഞ്ഞമാസം ഒപ്പിട്ട ഈ കരാറിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് CNN NEWS 18 ആണ്..

Advertisment