ബീജിങ്: ചൈനയില്‍ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നു. യു.എസ് ഗവേഷകരാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസ് പുതിയ പകര്‍ച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്നാണ് സംശയം.
ചൈനയിലെ ലാബുകളിലെ വവ്വാലുകളിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വാഷിങ്ടണ്‍ സ്റേററ്റ് യൂനിവേഴ്സിറ്റി കൂടുതല്‍ പഠനം നടത്തുകയായിരുന്നു. ഒരു ജനിതകമാറ്റം കൂടി സംഭവിച്ചാല്‍ വൈറസ് മനുഷ്യരിലേക്ക് പടരുമെന്ന് ഈ പഠനത്തിലാണ് കണ്ടെത്തിയത്.
നിലവില്‍ ചൈനയിലെ വവ്വാലുകള്‍ക്കിടയിലാണ് വൈറസ് പടരുന്നത്. എന്നാല്‍, നിയന്ത്രണമില്ലാത്ത ചൈനയിലെ വന്യജീവി വ്യാപാരം ഇത് മനുഷ്യനിലേക്ക് എത്തുന്നതിന് കാരണമാവുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോവിഡിന് കാരണമായ കോറോണ വൈറസ് ചൈനയുടെ വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.