ബെയ്ജിങ്: ചൈനയിൽ ഏറ്റവും പുതിയ അപകടകാരിയായ വൈറസ് ഇൻഫ്ലുവെൻവാ എ, എച്ച്എംപിവി, മൈക്കോപ്ലാസ്മാ പന്യൂമോണിയയും കോവിഡും വ്യാപകമായി പടരുന്നുവെന്നും ആളുകൾ വ്യാപകമായി മരണപ്പെടുന്നതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും നിരവധി മാദ്ധ്യമങ്ങൾ വാർത്തകളും വിഡിയോയും വഴി സമൂഹമദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.
എന്നാൽ ഇത്തരം ഒരു വാർത്തയിൽ ചൈനയോ ലോകാരോഗ്യസംഘടനയോ ഇതുവരെ പ്രതികരിക്കുകയോ എന്തെങ്കിലും അറിയിപ്പുകൾ നൽകുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം..
ഇവിടെ നമ്മൾ അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. അതായത് ഇൻഫ്ലുവെൻവാ എ, എച്ച്എംപിവി വൈറസ് ലോകത്ത് പുതിയതല്ല. 2001 ൽ ചൈനയിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതാണ്.
ഇപ്പോൾ വൈറസ് വ്യാപകമായി പടരുകയും ആളുകൾ മരിക്കുകയും ചെയ്യുന്നതിനാൽ 2025 ജനുവരി 3 ന് ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന തരത്തിലുളള വാർത്തകളാണ് പ്രചരിക്കുന്നത്.അത് ശരിയല്ല. ചൈന അത്തരമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചൈനീസ് ആരോഗ്യമന്ത്രാലയം എന്തെങ്കിലും മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല.
ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ആളുകളെ ഭയചകിതരാക്കാതിരിക്കുക.ഇതുമായി ബന്ധപ്പെട്ട് ശരിയായ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കുക. മറ്റൊന്നിനും തൽക്കാലം ചെവികൊടുക്കാ തിരിക്കുക.