2026 ന് സ്വാ​ഗതം.., ലോകത്ത് ആദ്യം ന്യൂ ഇയർ പിറന്നത് ഈ ദ്വീപ് രാജ്യത്തിൽ

New Update
2026ukaribatti

2026നെ ആദ്യം വരവേറ്റത് പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയാണ്. ലോകത്ത് പുതുവത്സരം ആദ്യം ആഘോഷിക്കപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കിരിബാട്ടി.

Advertisment

ഹവായിയുടെ തെക്കിലും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായി സ്ഥിതിചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രം നിരവധി അറ്റോളുകൾ ചേർന്നതാണ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഏകദേശം 4,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ദ്വീപുകൾ പവിഴപ്പുറ്റുകളാലാണ് രൂപപ്പെട്ടിരിക്കുന്നത്.

കിരിബാസ് എന്നറിയപ്പെടുന്ന കിരിബാട്ടി 1979-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഏകദേശം 1.16 ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്. ദക്ഷിണ പസഫിക്കിലെ പ്രധാന സമുദ്ര സംരക്ഷണ മേഖലയായ ഈ ദ്വീപ് രാജ്യം, ആഗോളതാപനത്തെ തുടർന്ന് സമുദ്രനിരപ്പ് ഉയരുന്നതുമൂലം ഭീഷണിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Advertisment