മെക്സിക്കൻ, കനേഡിയൻ ഉത്പ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നിർദ്ദേശം മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരും. ചൈനീസ് ഉത്പ്പന്നങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ്

ഫെബ്രുവരി 4 ന് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ 10% തീരുവയ്ക്ക് പുറമേയാണ് പുതിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

New Update
TRUMP

ന്യുയോർക്ക്: മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നിർദ്ദേശം മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Advertisment

മെക്സിക്കൻ, കനേഡിയൻ രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് ഇപ്പോഴും ഒഴുകിയെത്തുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.


ചൈനീസ് ഉത്പ്പന്നങ്ങൾക്ക് ആ ദിവസം 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞു. 


ഫെബ്രുവരി 4 ന് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ 10% തീരുവയ്ക്ക് പുറമേയാണ് പുതിയ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.

വളരെ ഉയർന്നതും അസ്വീകാര്യവുമായ അളവിൽ മയക്കുമരുന്നുകൾ ഇപ്പോഴും യുഎസിലേക്ക് വരുന്നുണ്ടെന്നും അവയിൽ വലിയൊരു ശതമാനവും മാരകമായ ഒപിയോയിഡ് ഫെന്റനൈൽ ആണെന്നും ട്രംപ് പറഞ്ഞു.

Advertisment