Advertisment

ന്യൂ ഓര്‍ലിയന്‍സ് ആക്രമണകാരി നഗരവും തെരുവുകളും വീക്ഷിക്കാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ചു.  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരക്കേറിയ തെരുവുകളിലും സന്ദര്‍ശനം

അക്രമി ഷംസുദ് - ദിന്‍ ജബ്ബാര്‍ തന്റെ ആദ്യ സന്ദര്‍ശനത്തില്‍, ജബ്ബാര്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് രംഗം ചിത്രീകരിച്ചത് സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

New Update
orleans attacker

വാഷിംഗ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച ന്യൂ ഓര്‍ലിയന്‍സ് ആക്രമണത്തിന് നാളുകള്‍ക്ക് മുമ്പേ അക്രമി ഷംസുദ്-ദിന്‍ ജബ്ബാര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്.

Advertisment

അക്രമി ഷംസുദ് - ദിന്‍ ജബ്ബാര്‍ തന്റെ ആദ്യ സന്ദര്‍ശനത്തില്‍, ജബ്ബാര്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് രംഗം ചിത്രീകരിച്ചത് സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 


നേരത്തെ തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തിരക്കേറിയ തെരുവുകളിലും സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


 ക്യാമറ ഘടിപ്പിച്ച ഗ്ലാസുകള്‍ ഉപയോഗിച്ച് ഇയാള്‍ ലൊക്കേഷന്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് ഈജിപ്തിലേക്കും കാനഡയിലേക്കും യാത്ര ചെയ്തിട്ടുണ്ട്.


എന്നാല്‍ ആ യാത്രകള്‍ എന്തിനായിരുന്നുവെന്ന് വ്യക്തമല്ല. അമേരിക്കന്‍ സൈനികനായ ഷംസുദ്-ദിന്‍ ജബ്ബാര്‍ ഒക്ടോബര്‍ അവസാനത്തില്‍ ടെക്‌സാസിലെ വീട്ടില്‍ നിന്ന് ആദ്യമായി ലൂസിയാന നഗരത്തിലെത്തിയിരുന്നുവെന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


ജബ്ബാര്‍ ഒരു മുഴുനീള കണ്ണാടിയില്‍ നോക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ആ ദൃശ്യത്തില്‍ ജബ്ബാര്‍ തന്റെ ഗ്ലാസ് പരിശോധിക്കുന്നത് കാണാനാകുമെന്ന് മിര്‍തില്‍ പറയുന്നു. നവംബര്‍ 10 ന് അദ്ദേഹം വീണ്ടും നഗരം സന്ദര്‍ശിച്ചതായി എഫ്ബിഐ അറിയിച്ചു. 

 

 

Advertisment