സൊഹ്റാൻ മംദാനി ഇന്ന് അധികാരമേൽക്കും. വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ

പൊതു, സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഖുർആൻ്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിർന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. 

New Update
1519919-untitled-1-recovered-recovered-recovered-recovered

ന്യൂയോർക്ക്: പുതുവർഷ നിമിഷത്തിൽ ന്യൂയോർക്കിന്റെ പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യാൻ സൊഹ്റാൻ മംദാനി. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ. 

Advertisment

1945ൽ ഉപേക്ഷിക്കപ്പെട്ട സിറ്റി ഹാൾ സബ്‍വേ സ്റ്റേഷനാണ് സത്യപ്രതിജ്ഞയ്ക്ക് വേദിയാകുന്നത്. നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവർഗ പോരാട്ടത്തേയും കുറിക്കുന്നതാണ് സിറ്റി ഹാളെന്ന് മംദാനി പറഞ്ഞു. 

ഇന്ത്യൻ സമയം രാവിലെ 10.30നാണ് ന്യൂയോർക്കിൽ പുതുവർഷം പിറക്കുന്നത്. പൊതു, സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഖുർആൻ്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിർന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ നടക്കുന്ന സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങിൽ, മംദാനി തൻ്റെ മുത്തച്ഛന്റെയും കറുത്തവർഗക്കാരനായ എഴുത്തുകാരനും ചരിത്രകാരനുമായ അർതുറോ ഷോംബർഗിന്റെ ഖുറാനും ഉപയോഗിക്കും.

ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ നിന്ന് ഇത് മേയർക്ക് കൈമാറും. സിറ്റി ഹാളിലെ പൊതുചടങ്ങിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഖുറാനുകൾ ഉപയോഗിക്കും. 

ഹാർലെം നവോത്ഥാനത്തിന് രൂപം നൽകിയ ആഫ്രോ-ലാറ്റിനോ എഴുത്തുകാരനായ ഷോംബർഗിന്റെ ഖുർആൻ പ്രദർശിപ്പിക്കുന്നത്, നഗരത്തിലെ വിശ്വാസങ്ങളുടെയും വംശീയ പശ്ചാത്തലങ്ങളെയും അടിവരയിടാൻ സഹായിക്കുമെന്നാണ് വിലയിരുത്തപെടുന്നത്. 

Advertisment