ഗ്രീൻലാന്റ് വിഷയം: യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ നികുതി പ്രഖ്യാപിച്ച് ട്രംപ്

ഗ്രീൻലാന്റിനെ പൂർണ്ണമായും അമേരിക്ക വാങ്ങുന്നത് സംബന്ധിച്ച് ഒരു കരാറിൽ എത്തുന്നത് വരെ ഈ നികുതികൾ പ്രാബല്യത്തിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു.

New Update
trump

ന്യുയോർക്ക്: ഫെബ്രുവരി 1 മുതൽ അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നികുതികൾ പ്രഖ്യാപിച്ചു.

Advertisment

ഗ്രീൻലാന്റിനെ പൂർണ്ണമായും അമേരിക്ക വാങ്ങുന്നത് സംബന്ധിച്ച് ഒരു കരാറിൽ എത്തുന്നത് വരെ ഈ നികുതികൾ പ്രാബല്യത്തിൽ തുടരുമെന്ന് ട്രംപ് പറഞ്ഞു. തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയിലേക്ക് അയക്കുന്ന 'എല്ലാ' ഉൽപ്പന്നങ്ങൾക്കും '10% നികുതി' ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 1-ഓടെ ഇത് 25 ശതമാനമായി വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment