/sathyam/media/media_files/2026/03/04/1001701676-2026-03-04-12-57-46.jpg)
ന്യൂയോര്‍ക്ക്: ഇറാനെതിരെ ഇസ്രയേല്‍ - യുഎസ് സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ സാഹചര്യം ആഗോള ചരക്ക് വിതരണ ശൃംഖലകളെ പ്രതികൂലമായി ബാധിക്കുന്നു.
ആഗോള എണ്ണ വിപണിയില്‍ ഇതിനോടകം വലിയ പ്രതിസന്ധിയുണ്ടാക്കിയ സംഘര്‍ഷം കപ്പല്‍, വ്യോമ ചരക്ക് ഗതാഗതത്തെയും ബാധിച്ചുതുടങ്ങി.
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ നീക്കം ഇറാന്‍ ഇടപ്പെട്ട് തടഞ്ഞതോടെ ചരക്ക് കപ്പലുകള്‍ ഗള്‍ഫ് തീരത്ത് കുടുങ്ങിക്കിടക്കുകയോ ആഫ്രിക്കയുടെ തെക്കന്‍ മുനമ്പ് വഴിയുള്ള പാതയിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കുകയോ ചെയ്യേണ്ട നിലയാണുള്ളത്.
മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ടുള്ള വ്യോമ ചരക്ക് ഗതാതഗവും സ്തംഭനാവ സ്ഥയിലാണ്.
എണ്ണയ്ക്ക് പുറമെ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍, ഏഷ്യയില്‍ നിന്നുള്ള സെമികണ്ടക്ടറുകള്‍, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ഉപോത്പന്നങ്ങള്‍ എന്നിവയുടെ നീക്കത്തെ ഉള്‍പ്പെടെ സംഘര്‍ഷം ബാധിക്കുന്നു.
യുദ്ധം നീണ്ടാല്‍ വിവിധതരം സാധനങ്ങള്‍ക്ക് ക്ഷാമവും വില വര്‍ദ്ധനവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ മേഖലയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മേഖലയിലെ ഇന്‍ഷുറന്‍സ് നിരക്കുകള്‍ റദ്ദാക്കുന്നതിലേക്കും, തുക ഉയര്‍ത്താനും തുടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us