Advertisment

അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിർണായക ചർച്ചകൾക്കായി ഇന്ന് ഇന്ത്യയിലെത്തും. ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായിട്ടുളള അവസാനവട്ട ചർച്ചയ്ക്കാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്

ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ചകൾ 2 ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി ഉണ്ടാകും.

New Update
india us

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായിട്ടുളള അവസാനവട്ട നിർണായക ചർച്ചകൾക്കായി യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്.

Advertisment

 ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സള്ളിവന്‍റെ സന്ദർശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായാകും അദ്ദേഹം പ്രധാനമായും ചർച്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്.  

ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ചകൾ 2 ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി ഉണ്ടാകും.

Advertisment