/sathyam/media/media_files/2025/02/08/X7gECWHv7CB8ItwiW6JQ.jpg)
ന്യൂയോർക്ക്: ലഹരി ഉപയോ​ഗിച്ച ശേഷം അമിത വേ​ഗതയിൽ തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് രണ്ട് കുട്ടികളുടെ ജീവനെടുത്ത കേസിൽ ഇന്ത്യൻ വംശജനു 25 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി.
ഇന്ത്യൻ വംശജനായ അമൻദീപ് സിംഗ് ന് എതിരെയാണ് യുഎസ് കോടതിയുടെ വിധി. 2023 ൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലാണ് അപകടം നടന്നത്.
വാഹനാപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഏതൻ ഫാൽക്കോവിറ്റ്‌സിന്റെയും ഡ്രൂ ഹാസെൻബീന്റെയും ജീവൻ നഷ്ടമായിരുന്നു. നസ്സാവു കൗണ്ടി കോടതിയാണ് അമൻദീപ് സിം​ഗിനു ശിക്ഷ വി​ധിച്ചത്.
2023 മെയ് മാസത്തിൽ, ജെറിക്കോയിലെ നോർത്ത് ബ്രോഡ്‌വേയിൽ നടന്ന ടെന്നീസ് ടൂർണമെന്റിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങിയ കുട്ടികളെയാണ് അമിത വേ​ഗതയിലെത്തിയ വാഹനം ഇടിച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സിംഗ് മദ്യപിക്കുകയും കൊക്കെയ്ൻ അമിതമായി ഉപയോഗിക്കുകയും ചെയ്തിരുന്നതായി പിന്നീട് പോലീസ് വ്യക്തമാക്കി. രക്തത്തിൽ .15 ആൽക്കഹോൾ അടങ്ങിയിരുന്നു. നിയമപരമായ പരിധിയുടെ ഇരട്ടിയാണിതെന്നും പോലീസ് പറഞ്ഞു.
വാഹനാപകടം, കൊലപാതകം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ 15 പരം കുറ്റങ്ങളാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us