ശുഭാംശുവിന്റെ യാത്ര മറ്റന്നാൾ. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം ഒരുദിവസം വൈകും. ബുധനാഴ്ച വൈകീട്ട് 5.30ന് വിക്ഷേപണം നടക്കും

രാകേഷ് ശര്‍മയുടെ ചരിത്രപരമായ പറക്കിലിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകും 39കാരനായ ശുഭാംശു ശുക്ല. 

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
images(127)

ന്യൂയോര്‍ക്ക്: ആക്‌സിയം 4 ദൗത്യത്തിലേറി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല യുടെ ബഹിരാകാശയാത്ര ഐഎസ്ആര്‍ഒ മറ്റന്നാളത്തേക്ക് മാറ്റി. 

Advertisment

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദൗത്യം മാറ്റിയതെന്നാണ് വിശദീകരണം. ബുധനാഴ്ച വൈകീട്ട് 5.30ന് ബഹിരാകാശത്തേക്ക് പുറപ്പെടും.


രാകേഷ് ശര്‍മയുടെ ചരിത്രപരമായ പറക്കിലിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകും 39കാരനായ ശുഭാംശു ശുക്ല. 


സ്‌പേസ്എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ ശുഭാംശു ഉള്‍പ്പെടെ 4 യാത്രികരാണു ഫ്‌ലോറിഡയിലെ 'ബഹിരാകാശത്തറവാടായ' കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നു കുതിച്ചുയരുക. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പൗരന്‍ ബഹിരാകാശത്തെത്തുന്നത്.