ഇറ്റാലിയന്‍ ടെന്നീസ് ഇതിഹാസം നിക്കോള പിയട്രാഞ്ചലി വിടവാങ്ങി

New Update
Nicola Pietrangeli

മിലാന്‍: ഇറ്റാലിയന്‍ ടെന്നീസ് ഇതിഹാസം നിക്കോള പിയട്രാഞ്ചലി അന്തരിച്ചു. 92 വയസായിരുന്നു. 1950–60 കാലഘട്ടത്തിൽ ഇറ്റാലിയൻ ടെന്നീസിന്റെ മുഖമായി അറിയപ്പെട്ട അദ്ദേഹം രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുണ്ട്.

Advertisment

1933-ൽ ട്യൂണിസിലാണ് പിയട്രാഞ്ചലിയുടെ ജനനം. തന്റെ കരിയറിൽ 44 സിംഗിൾസ് കിരീടങ്ങൾ നേടിയ അദ്ദേഹം 1959, 1960 വർഷങ്ങളിൽ തുടർച്ചയായി ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തിപിടിച്ചു.

1961, 1964 വര്ഷങ്ങളിലെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയെങ്കിലും സ്പെയിനിന്റെ മാനുവൽ സാന്റാനയോട് തോറ്റു.

1960-ൽ വിംബിള്‍ഡൺ ഫൈനലിലും അദ്ദേഹം എത്തിയിരുന്നു. ഡേവിസ് കപ്പിൽ ഇറ്റലിക്കായി 164 മത്സരങ്ങൾ കളിക്കുകയും 1976ൽ ഇറ്റലി ആദ്യമായി ഡേവിസ് കപ്പ് നേടുമ്പോൾ ടീമിന്റെ ക്യാപ്റ്റനായി പ്രവർത്തിക്കുകയും ചെയ്തു.

ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന ഏക ഇറ്റാലിയൻ താരമായ പിയട്രാഞ്ചലി തലമുറകളെ പ്രചോദിപ്പിച്ച വ്യക്തിത്വമായിരുന്നു. ഇറ്റാലിയൻ ടെന്നീസിന് അതുല്യ സംഭാവനകൾ നൽകിയാണ് ഇതിഹാസം വിടവാങ്ങിയത്.

Advertisment