/sathyam/media/media_files/2026/01/29/niger-airport-2026-01-29-23-12-11.webp)
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തലസ്ഥാനമായ നിയാമിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച അർധരാത്രിയോടെ ശക്തമായ വെടിവെയ്പ്പും സ്ഫോടനവുമുണ്ടായി.
വിമാനത്താവളത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തുവിനെ ലക്ഷ്യമാക്കി സൈന്യം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചനകൾ.
ആക്രമണത്തിൽ വിമാനങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ നൈജറിലെ പട്ടാള ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. ഫ്രാൻസിലേക്ക് കയറ്റുമതി ചെയ്യാനായി സൂക്ഷിച്ചിരുന്ന ആറ്റോമിക് ഇന്ധനമായ യുറേനിയത്തിന്റെ വൻ ശേഖരം വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നയതന്ത്ര തർക്കങ്ങൾ മൂലം മാസങ്ങളായി ഇവിടെ കെട്ടിക്കിടക്കുന്ന ഈ ശേഖരം ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us