നൈജീരിയ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ഇന്ധന ടാങ്കര്‍ ട്രക്കിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ട്രക്കിന്റെ ബ്രേക്ക് തകരാറിലായതും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടകാരണമെന്നാണ് വിവരം. ഇതുമൂലം എക്സ്പ്രസ് വേയില്‍ ട്രക്ക് 17 ഓളം വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് നൈജീരിയയില്‍ സമാനമായ സംഭവത്തില്‍ നൂറോളം പേര്‍ മരിച്ചിരുന്നു
ജനുവരി 26 രാത്രിയിലാണ് സംഭവം. തെക്ക് കിഴക്കന്‍ സംസ്ഥാനമായ എനുഗുവിലെ എനുഗു-ഒനിത്ഷ എക്സ്പ്രസ് വേയിലാണ് അപകടം.
രാജ്യത്തെ ഫെഡറല്‍ റോഡ് സേഫ്റ്റി കോര്‍പ്സ് വക്താവ് ഒലുസെഗുന്‍ ഒഗുങ്ബെമൈഡാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. മരിച്ചവരെ തിരിച്ചറിഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.