നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് അവസാനമില്ല. ക​​​ത്തോ​​​ലി​​​ക്കാ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 303 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 12 അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ക്കം 315 പേ​​​രെ

നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ക്രി​​​സ്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് നൈ​​​ജീ​​​രി​​​യ (സി​​​എ​​​എ​​​ൻ) സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം അ​​​റി​​​യി​​​ച്ച​​​താ​​​ണി​​​ത്.

New Update
1412300-woman-arrest-kidnappinghyderabad.webp

അ​​​ബൂ​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ അ​​​ക്ര​​​മി​​​ക​​​ൾ ക​​​ത്തോ​​​ലി​​​ക്കാ ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ച്ച് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത് 303 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 12 അ​​​ധ്യാ​​​പ​​​ക​​​രും അ​​​ട​​​ക്കം 315 പേ​​​രെ.

Advertisment

നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ക്രി​​​സ്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് നൈ​​​ജീ​​​രി​​​യ (സി​​​എ​​​എ​​​ൻ) സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം അ​​​റി​​​യി​​​ച്ച​​​താ​​​ണി​​​ത്.

നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ പാ​​​പി​​​രി​​​യി​​​ൽ 629 കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന സെ​​​ന്‍റ് മേ​​​രീ​​​സ് ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

സ്കൂ​​​ളി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​ട​​​ന്ന സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ വ​​​ന​​​ത്തി​​​ൽ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച കെ​​​ബ്ബി സം​​​സ്ഥാ​​​നത്തു​​​ണ്ടാ​​​യ സ​​​മാ​​​ന സം​​​ഭ​​​വ​​​ത്തി​​​ൽ 25 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

സെ​​​ന്‍റ് മേ​​​രീ​​​സ് സ്കൂ​​​ൾ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നൈ​​​ജ​​​ർ സം​​​സ്ഥാ​​ന​​​ത്തും അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും മു​​​ൻ​​​ക​​​രു​​​ത​​​ലാ​​​യി സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു.

ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നൈ​​​ജ​​​ർ സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ പൂ​​​ട്ടാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. 

Advertisment