ഒട്ടാവ: ഖാലിസ്ഥാനി നേതാവ് ഹര്‍ജിത് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണ കമ്മീഷന്‍ 'വിദേശ ബന്ധമൊന്നും' കണ്ടെത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കാനഡ.
നിജ്ജറിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ വിവാദ ആരോപണത്തിന് തെളിവുകളൊന്നമില്ല എന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി എന്ന റിപ്പോര്‍ട്ടുകളാണ് കാനഡ നിഷേധിച്ചത്. അത്തരം ഒരു കണ്ടെത്തല്‍ ഉണ്ടായിട്ടില്ല എന്നാണ് കനേഡിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
കാനഡയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശ ശക്തികളുടെ ഇടപെടലുണ്ടായി എന്നും പ്രധാനമന്ത്രി ട്രൂഡോ ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള വിവാദ വിഷയങ്ങളെക്കുറിച്ച് അന്വേഷിച്ച് വസ്തുത കണ്ടെത്തുന്നതിനായി 2023 സെപ്തംബറില്‍ രൂപീകരിച്ചാണ് അന്വേഷണ കമ്മീഷന്‍.
മേരി-ജോസി ഹോഗ് എന്ന ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്.