New Update
/sathyam/media/media_files/d17VR5NUE3ee7lJLCs9z.jpeg)
സന: നിമിഷപ്രിയയുടെ വധശിക്ഷ എത്രയുംവേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദോ മെഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താ മെഹ്ദി.
Advertisment
യെമൻ ഡപ്യൂട്ടി അറ്റോർണി ജനറലുമായി തലാലിന്റെ കുടുംബം കൂടിക്കാഴ്ച നടത്തിയെന്നും വധശിക്ഷാ തീയതി ഉടൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അബ്ദുൽ ഫത്താ മെഹ്ദി ശനിയാഴ്ച സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. അറ്റോർണി ജനറലിനു നൽകിയ കത്തിന്റെ ചിത്രവും അബ്ദുൽ മെഹ്ദി പങ്കുവച്ചു.
പുതിയ തീയതി ഉടൻ നിശ്ചയിക്കണമെന്നും യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്നും അദ്ദേഹം പറയുന്നു. സമാന ആവശ്യം ഉന്നയിച്ച് ജൂലൈ 25നും ഓഗസ്റ്റ് നാലിനും അബ്ദുൽ മെഹ്ദി കത്ത് അയച്ചിട്ടുണ്ട്.